---
title: "രമേശൻ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് മന്ത്രിമാരും നേതാക്കളും ഉൾപ്പെടെ പ്രമുഖർ"
english_title: "Ministers and Leaders Pay Tribute to Late Rameshan Paleri at Vadakara Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375835/rameshan-paleri-death-ministers-condolence-vadakara"
published_at: "2026-07-31T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cc6c832066_rameshan-paleri-death-ministers-condolence-vadakara.jpg"
keywords: ["Rameshan Paleri", "Vadakara", "ULCCS", "Condolence", "Kerala Ministers", "Kozhikode News"]
---

# രമേശൻ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് മന്ത്രിമാരും നേതാക്കളും ഉൾപ്പെടെ പ്രമുഖർ

> **Lead Summary:** കോഴിക്കോട് (മടപ്പള്ളി ): സഹകരണപ്രസ്ഥാനത്തിന്റെ കരുത്തുറ്റ വക്താവും യുഎൽസിസിഎസ് ചെയർമാനുമായിരുന്ന രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ വടകരയിലെ വസതിയിലെത്തി.

## Article Content

കോഴിക്കോട് (മടപ്പള്ളി ): സഹകരണപ്രസ്ഥാനത്തിന്റെ കരുത്തുറ്റ വക്താവും യുഎൽസിസിഎസ് ചെയർമാനുമായിരുന്ന രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ വടകരയിലെ വസതിയിലെത്തി.

വൈദ്യുതിമന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്തുമന്ത്രി പി. കെ. ബഷീർ, മുൻ മന്ത്രിമാരായ എം. വി. ഗോവിന്ദൻ, ടി. പി. രാമകൃഷ്ണൻ എന്നിവർ വീടു സന്ദർശിച്ചു കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടും വടകരയിലുമായി അനുശോചന യോഗങ്ങൾ നടന്നു.

യുണൈറ്റഡ് വടകര വോളി ടാസ്ക് ഫോഴ്സ്, വോളി കൂട്ടായ്മകൾ, ഐപിഎം വോളി അക്കാദമി എന്നിവ സംയുക്തമായും യോംഗം ചേർന്ന് അനുശോചിച്ചു.

വടകര വോളിയുടെ ഉന്നമനത്തിന് വേണ്ടി എന്നും നിലകൊണ്ട ആളായിരുന്നു രമേശൻ പാലേരിയെന്നു ചൂണ്ടിക്കാട്ടിയ യോഗം അതിനു വേണ്ടി അദ്ദേഹം ചെയ്ത പ്രയത്നങ്ങളെയും വിഭാവനം ചെയ്ത പദ്ധതികളെയും സ്നേഹാദരങ്ങളോടെ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375835/rameshan-paleri-death-ministers-condolence-vadakara)