---
title: "നീലക്കടലായി നീലഗിരി മലനിരകൾ: മൂന്നാറിലും വാഗമണ്ണിലും ഗൂഡല്ലൂരിലും നീലക്കുറിഞ്ഞി വസന്തം!"
english_title: "Neelakurinji Flowers Bloom in Munnar Vagamon Gudalur Travel Guide 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375810/neelakurinji-bloom-munnar-vagamon-gudalur-travel-guide"
published_at: "2026-07-31T17:42:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c914e1692d_neelakurinji-bloom-munnar-vagamon-gudalur-travel-guide.jpg"
keywords: ["Neelakurinji", "Munnar", "Vagamon", "Chokramudi", "Gudalur", "Kerala Tourism", "Western Ghats"]
---

# നീലക്കടലായി നീലഗിരി മലനിരകൾ: മൂന്നാറിലും വാഗമണ്ണിലും ഗൂഡല്ലൂരിലും നീലക്കുറിഞ്ഞി വസന്തം!

> **Lead Summary:** **[** മഞ്ഞുതുള്ളികൾ പെയ്യുന്ന മലനിരകൾ ഒന്നാകെ നീലച്ചായം മുക്കിയതുപോലെ... പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ വീണ്ടുമൊരു അപൂർവ വസന്ത കാലമെത്തിയിരിക്കുകയാണ്. ഇടുക്കിയുടെ അഭിമാനമായ മൂന്നാർ, വാഗമൺ, ചൊക്രമുടി, മീശപ്പുലിമല എന്നിവിടങ്ങളിലും തമിഴ്‌നാടിന്റെ അതിർത്തി ഗ്രാമമായ ഗൂഡല്ലൂരിലെ കോഴിപാലത്തും മൊട്ടക്കുന്നുകളിലുമെല്ലാം നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഒന്നാണ്.

## Article Content

**[** മഞ്ഞുതുള്ളികൾ പെയ്യുന്ന മലനിരകൾ ഒന്നാകെ നീലച്ചായം മുക്കിയതുപോലെ... പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ വീണ്ടുമൊരു അപൂർവ വസന്ത കാലമെത്തിയിരിക്കുകയാണ്. ഇടുക്കിയുടെ അഭിമാനമായ മൂന്നാർ, വാഗമൺ, ചൊക്രമുടി, മീശപ്പുലിമല എന്നിവിടങ്ങളിലും തമിഴ്‌നാടിന്റെ അതിർത്തി ഗ്രാമമായ ഗൂഡല്ലൂരിലെ കോഴിപാലത്തും മൊട്ടക്കുന്നുകളിലുമെല്ലാം നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഒന്നാണ്.

പ്രകൃതി ഒരുക്കിയ ഈ അപൂർവ കാൻവാസ് നേരിട്ട് കാണാനും ചിത്രങ്ങൾ ക്യാമറയിൽ പകർത്താനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും ഈ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്.

**

കണ്ണ കുളിർപ്പിക്കുന്ന കാഴ്ചകൾ**

ഏതാനും വർഷങ്ങൾക്കിടയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പൂക്കാലം കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

**മൂന്നാറും ചൊക്രമുടിയും:** മേഘങ്ങൾ തൊട്ടുരുമ്മി കടന്നുപോകുന്ന ചൊക്രമുടിയിലും മീശപ്പുലിമലയിലുമാണ് നീലക്കുറിഞ്ഞിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളുള്ളത്.

**വാഗമൺ മൊട്ടക്കുന്നുകൾ: **പച്ചപ്പുല്ലുകൾക്കിടയിൽ നീല വിരിപ്പിട്ടതുപോലെയുള്ള കാഴ്ചയാണ് വാഗമണ്ണിലെ പ്രധാന ആകർഷണം.

**ഗൂഡല്ലൂർ കോഴിപാലം:** നീലഗിരിയുടെ അതിർത്തി മേഖലകളിലും കുറിഞ്ഞിപ്പൂക്കൾ വസന്തമൊരുക്കിക്കഴിഞ്ഞു.

**യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!**

ഈ മനോഹരമായ കാഴ്ച കാണാൻ പോകുമ്പോൾ ഒരു ഉത്തരവാദിത്തമുള്ള സഞ്ചാരിയായിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്:

പൂക്കൾ തൊടരുത്, പറിക്കരുത്: 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ 3) അതീവ സംരക്ഷണം ലഭിക്കുന്ന ചെടിയാണ് നീലക്കുറിഞ്ഞി. പൂക്കളോ ചെടിയോ പറിച്ചെടുക്കാൻ ശ്രമിച്ചാൽ 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്.

പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക: മലനിരകളുടെ പരിശുദ്ധി നിലനിർത്താൻ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാട്ടിൽ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവരിക.

വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക: നിലവിൽ വനംവകുപ്പ് ജീവനക്കാരുടെ കർശന നിരീക്ഷണത്തിലാണ് ഈ മേഖലകൾ. മൈക്ക് അനൗൺസ്‌മെന്റുകളിലൂടെ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

പ്രകൃതി നമുക്കായി ഒരുക്കിയ ഈ മായാജാലം കണ്ണിലും മനസ്സിലും ക്യാമറയിലും മാത്രം ഒതുക്കുക. വരുംതലമുറകൾക്കും ഈ സൗന്ദര്യം ആസ്വദിക്കാൻ നാം ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375810/neelakurinji-bloom-munnar-vagamon-gudalur-travel-guide)