---
title: "ചൂടുചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ മുട്ട പഫ്സ് എളുപ്പത്തിൽ നോക്കാം "
english_title: "Easy Egg Puffs Recipe Kerala Bakery Style at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375797/bakery-style-egg-puffs-recipe-malayalam-home"
published_at: "2026-07-31T16:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c85e285f38_bakery-style-egg-puffs-recipe-malayalam-home.jpg"
keywords: ["Egg Puffs Recipe", "Bakery Style", "Evening Snacks", "Kerala Snacks", "Puff Pastry", "Tea Time"]
---

# ചൂടുചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ മുട്ട പഫ്സ് എളുപ്പത്തിൽ നോക്കാം 

> **Lead Summary:** **[**ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും കരിമൊരിമൊരിപ്പിലും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി വൈകുന്നേര പലഹാരമാണ് മുട്ട പഫ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ നോസ്റ്റാൾജിക് സ്നാക്ക് ചൂടുചായയുടെ കൂടെ കഴിക്കാൻ എടുത്തുപറയേണ്ട ഒന്നാന്തരം കോമ്പോയാണ്!**

## Article Content

**[**ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും കരിമൊരിമൊരിപ്പിലും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി വൈകുന്നേര പലഹാരമാണ് മുട്ട പഫ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ നോസ്റ്റാൾജിക് സ്നാക്ക് ചൂടുചായയുടെ കൂടെ കഴിക്കാൻ എടുത്തുപറയേണ്ട ഒന്നാന്തരം കോമ്പോയാണ്!**

പഫ് പേസ്ട്രി ഷീറ്റ് - ആവശ്യത്തിന്

കോഴിമുട്ട - മൂന്ന് അല്ലെങ്കിൽ നാല് എണ്ണം (പുഴുങ്ങി പകുതിയായി മുറിച്ചത്)

സവാള - രണ്ട് എണ്ണം (നീളത്തിൽ ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്പൂൺ

പച്ചമുളക് - രണ്ട് എണ്ണം (പൊടിയായി അരിഞ്ഞത്)

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

എരിവുള്ള മുളകുപൊടി - അര മുതൽ ഒരു ചെറിയ സ്പൂൺ വരെ

മല്ലിപ്പൊടി - അര ചെറിയ സ്പൂൺ

ഗരം മസാല പൊടി - അര ചെറിയ സ്പൂൺ

കുരുമുളകുപൊടി - കാൽ ചെറിയ സ്പൂൺ

വെളിച്ചെണ്ണ (അല്ലെങ്കിൽ പാചക എണ്ണ) - രണ്ട് വലിയ സ്പൂൺ

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

കോഴിമുട്ട - ഒന്ന് (നന്നായി അടിച്ചു കലക്കിയത്)

ഉണ്ടാക്കുന്ന വിധം:**

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.സവാള മൃദുവായി ബ്രൗൺ നിറമായി വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ 1-2 മിനിറ്റ് നന്നായി വഴറ്റുക. മസാല ഡ്രൈ ആയി തയ്യാറായാൽ തീ അണച്ച് തണുക്കാൻ വെക്കുക.

വാങ്ങി വെച്ചിരിക്കുന്ന പഫ് പേസ്ട്രി ഷീറ്റുകൾ മുറിച്ച് സമചതുരാകൃതിയിൽ (Square) വെക്കുക.ഓരോ ഷീറ്റിന്റെയും നടുവിലായി കുറച്ച് മസാല വെച്ചു കൊടുക്കുക.മസാലയ്ക്ക് മുകളിൽ പകുതിയായി മുറിച്ച ഒരു മുട്ടയുടെ കഷണം (മുറിച്ച ഭാഗം താഴേക്ക് വരുന്ന രീതിയിൽ) വെക്കുക. ഷീറ്റിന്റെ വശങ്ങൾ പതുക്കെ ഒട്ടിച്ച് ഉള്ളിലെ മസാല പുറത്തുവരാത്ത രീതിയിൽ മടക്കിയെടുക്കുക (കോണുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കാം).

ഓവൻ 200°C ൽ 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേയിൽ അല്പം എണ്ണ തടവി പഫ്സുകൾ വെക്കുക. അടിച്ചു വെച്ചിരിക്കുന്ന മുട്ട പഫ്സിന്റെ മുകളിൽ ചെറുതായി തടവി കൊടുക്കുക . 200°C ൽ 20-25 മിനിറ്റ് മുകൾഭാഗം നല്ല ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ബേക്ക് ചെയ്തെടുക്കുക.

അടി കട്ടിയുള്ള ഒരു കടായിയുടെ അടിയിൽ ഉപ്പോ മണലോ ഇട്ട് അതിനു മുകളിൽ ഒരു സ്റ്റാൻഡ് വെക്കുക.

10 മിനിറ്റ് അടച്ചുവെച്ച് മീഡിയം തീയിൽ പ്രീ-ഹീറ്റ് ചെയ്യുക.

ഒരു സ്റ്റീൽ പ്ലേറ്റിൽ എണ്ണ തടവി പഫ്സുകൾ വെച്ച്, സ്റ്റാൻഡിന് മുകളിൽ വെക്കുക.

ചെറിയ തീയിൽ അടച്ചുവെച്ച് 25-30 മിനിറ്റ് വേവിച്ചെടുക്കുക.

ചൂടുള്ള ചായയുടെ കൂടെ കഴിക്കാൻ കരിമൊരിഞ്ഞ മുട്ട പഫ്സ് റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375797/bakery-style-egg-puffs-recipe-malayalam-home)