---
title: "ആരോഗ്യകരമായ തുടക്കം: ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ചെയ്യേണ്ട 4 പ്രധാന കാര്യങ്ങൾ"
english_title: "4 Morning Habits For Better Health And Energy Daily Routine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375791/morning-habits-for-better-health-energy-malayalam"
published_at: "2026-07-31T16:39:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c82ab486b2_morning-habits-for-better-health-energy-malayalam.jpg"
keywords: ["Morning Routine", "Health Tips", "Hydration", "Sunlight", "Black Coffee", "Protein Breakfast", "Wellness"]
---

# ആരോഗ്യകരമായ തുടക്കം: ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ചെയ്യേണ്ട 4 പ്രധാന കാര്യങ്ങൾ

> **Lead Summary:** **[ **ഒരു പുതിയ ദിവസം ആരോഗ്യകരമായ രീതിയിൽ ആരംഭിക്കുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കാനും മികച്ച ആരോഗ്യം നിലനിർത്താനും ഏറെ സഹായിക്കും. ഇതിനായി രാവിലെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ട നാല് പ്രധാന ശീലങ്ങൾ താഴെ പറയുന്നവയാണ്:

## Article Content

**[ **ഒരു പുതിയ ദിവസം ആരോഗ്യകരമായ രീതിയിൽ ആരംഭിക്കുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കാനും മികച്ച ആരോഗ്യം നിലനിർത്താനും ഏറെ സഹായിക്കും. ഇതിനായി രാവിലെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ട നാല് പ്രധാന ശീലങ്ങൾ താഴെ പറയുന്നവയാണ്:

**വെള്ളം കുടിക്കുക: **രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു.

**സൂര്യപ്രകാശം കൊള്ളുക: **രാവിലെ ഉറക്കം എഴുന്നേറ്റതിന് ശേഷം കുറഞ്ഞത് 10 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിന്റെ സ്വാഭാവിക താളക്രമം നിലനിർത്താനും ഊർജ്ജം മെച്ചപ്പെടുത്താനും സഹായിക്കും.

**ബ്ലാക്ക് കോഫി ശീലമാക്കാം: **ബ്ലാക്ക് കോഫിയിൽ അല്പം നെയ്യ് കൂടെ ചേർത്ത് രാവിലെ കുടിക്കുന്നത് വയറിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും മലബന്ധം അകറ്റാനും വളരെ നല്ലതാണ്.

**പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം: **രാവിലെ പ്രോട്ടീൻ സമ്പുഷ്ടമായ ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്നു. ഈ ചെറിയ ശീലങ്ങൾ പതിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375791/morning-habits-for-better-health-energy-malayalam)