---
title: "സഹോദരാ, നിങ്ങൾക്ക് സല്യൂട്ട്....: ഗംഗയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് രക്ഷകനായി ജവാൻ"
english_title: "Haridwar: SDRF Jawan Saves Youth From Strong Ganga Currents, Video Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375790/haridwar-sdrf-jawan-rescues-youth-ganga-river-video-viral-"
published_at: "2026-07-31T16:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c80fd0ef97_haridwar-sdrf-jawan-rescues-youth-ganga-river-video-viral-.jpg"
keywords: ["Haridwar", "Uttarakhand", "SDRF", "Ganga River", "Rescue Operation", "Viral Video", "India News"]
---

# സഹോദരാ, നിങ്ങൾക്ക് സല്യൂട്ട്....: ഗംഗയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് രക്ഷകനായി ജവാൻ

> **Lead Summary:** **ഹരിദ്വാർ: **ഹരിദ്വാറിലെ കാംഗ്രാ ഘട്ടിൽ ഗംഗാനദിയിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ എസ്‌ഡിആർഎഫ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഗംഗയിൽ കുളിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിൽ അകപ്പെടുകയായിരുന്നു.

## Article Content

**ഹരിദ്വാർ: **ഹരിദ്വാറിലെ കാംഗ്രാ ഘട്ടിൽ ഗംഗാനദിയിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ എസ്‌ഡിആർഎഫ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഗംഗയിൽ കുളിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിൽ അകപ്പെടുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ സമീപത്തുണ്ടായിരുന്ന എസ്‌ഡിആർഎഫ് ജവാൻ നദിയിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശക്തമായ ഒഴുക്കിനെ മറികടന്ന് നടത്തിയ കഠിന ശ്രമത്തിനൊടുവിൽ യുവാവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ ജവാന് സാധിച്ചു. ജവാന്റെ സമയോചിതവും ധീരവുമായ ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

> സംഭവത്തിന്റെ വീഡിയോ ഉത്തരാഖണ്ഡ് പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ശ്രദ്ധയാണ് നേടിയത്. "സഹോദരാ, നിങ്ങൾക്ക് സല്യൂട്ട്", "തിരകളേക്കാൾ വേഗത്തിലായിരുന്നു രക്ഷാപ്രവർത്തകന്റെ നീക്കം" എന്നിങ്ങനെ നിരവധി അഭിനന്ദനങ്ങളാണ് ധീരനായ ജവാനെ തേടിയെത്തുന്നത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന സന്ദേശവും ഈ സംഭവം ഓർമ്മിപ്പിക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നാളെയും മഴയുടെ തീവ്രത തുടരുമെന്നാണ് വിലയിരുത്തൽ. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

എങ്കിലും മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ ശക്തമായ സ്വാധീനഫലമായാണ് നിലവിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375790/haridwar-sdrf-jawan-rescues-youth-ganga-river-video-viral-)