---
title: " അമ്പരന്ന് പൊലീസ്...!  ‘മേരേ നൈനാ സാവൻ ഭാദോം...’;  പാക് ബന്ധം സംശയിച്ച് സ്റ്റേഷനിൽ വിളിപ്പിച്ചു; ഓടക്കുഴൽ വായിച്ച് പൊലീസിനെ കീഴടക്കി ബംഗാൾ സ്വദേശി"
english_title: "Kozhikode: Bengal Man Wins Over Cops With Flute After Pakistan Link Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375776/kozhikode-bengal-man-flute-police-station-pakistan-link-probe-"
published_at: "2026-07-31T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7a6af236d_kozhikode-bengal-man-flute-police-station-pakistan-link-probe.jpg"
keywords: ["Kozhikode", "Beypore", "Bengal Man", "Flute", "Police Station", "Viral Video", "Kerala News"]
---

#  അമ്പരന്ന് പൊലീസ്...!  ‘മേരേ നൈനാ സാവൻ ഭാദോം...’;  പാക് ബന്ധം സംശയിച്ച് സ്റ്റേഷനിൽ വിളിപ്പിച്ചു; ഓടക്കുഴൽ വായിച്ച് പൊലീസിനെ കീഴടക്കി ബംഗാൾ സ്വദേശി

> **Lead Summary:** **കോഴിക്കോട് : **പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ബംഗാൾ സ്വദേശി ഓടക്കുഴൽ വായിച്ച് ഉദ്യോഗസ്ഥരെയും ആരാധകരാക്കി. ബേപ്പൂർ തുറമുഖത്ത് ജോലിക്കെത്തിയ സൗത്ത് 24 പർഗനാസ് സ്വദേശി ഹിരൺ ദാസാണ് കൗതുകകരമായ സംഭവത്തിന് കാരണക്കാരനായത്.

## Article Content

**കോഴിക്കോട് : **പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ബംഗാൾ സ്വദേശി ഓടക്കുഴൽ വായിച്ച് ഉദ്യോഗസ്ഥരെയും ആരാധകരാക്കി. ബേപ്പൂർ തുറമുഖത്ത് ജോലിക്കെത്തിയ സൗത്ത് 24 പർഗനാസ് സ്വദേശി ഹിരൺ ദാസാണ് കൗതുകകരമായ സംഭവത്തിന് കാരണക്കാരനായത്.

 പാക്കിസ്ഥാനിൽനിന്ന് ചിലർ ഹിരൺ ദാസിനെ സമൂഹമാധ്യമത്തിൽ ബന്ധപ്പെട്ടതായി സൂചന ലഭിച്ചതോടെയാണ് ബേപ്പൂർ പൊലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. എന്നാൽ താൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും തന്റെ ഫ്ലൂട്ട് വായനയ്ക്ക് പാക്കിസ്ഥാനിൽ പോലും ആരാധകരുണ്ടെന്നും ഹിരൺ പൊലീസിനോട് വ്യക്തമാക്കി. ഇതുകേട്ട ഉദ്യോഗസ്ഥർ കഴിവ് പുറത്തെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

.തുടർന്ന് ‘മേരേ നൈനാ സാവൻ ഭാദോം...’ എന്ന ജനപ്രിയ ഹിന്ദിഗാനം ഓടക്കുഴലിൽ വായിച്ച് ഹിരൺ സ്റ്റേഷനെ സംഗീത സാന്ദ്രമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ച ഇവരുടെ സ്റ്റേഷനിലെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികളും പൊലീസിൽനിന്ന് വിവരം തേടിയിട്ടുണ്ട്.

അതേസമയം ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് . ഉച്ചയ്ക്ക് ഹാർബറിലെത്തിയ ഇയാളുടെ പെരുമാറ്റത്തിലുള്ള സംശയത്തെ തുടർന്നാണ് അധികൃതർ പിടികൂടിയത്.

ബോട്ടിൽ ജോലിക്കായി എത്തിയതാണെന്നായിരുന്നു മൊഴിയെങ്കിലും, ഏതു ബോട്ടിലാണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കൈവശമുണ്ടായിരുന്ന രേഖകളിൽ ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്. തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും, അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവ് നൽകിയ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375776/kozhikode-bengal-man-flute-police-station-pakistan-link-probe-)