---
title: "ഫോൺ നനഞ്ഞാൽ അരിയിൽ ഇടാറുണ്ടോ? എങ്കിൽ പണി പാളും! വെള്ളം കയറിയാൽ ആദ്യം ചെയ്യേണ്ടത് ഇവയാണ്"
english_title: "Phone Fell in Water Do Not Use Rice Try These 5 Steps Instead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375773/phone-fell-in-water-do-not-use-rice-malayalam-tips"
published_at: "2026-07-31T15:52:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c778b6fdb0_phone-fell-in-water-do-not-use-rice-malayalam-tips.jpg"
keywords: ["Wet Phone", "Phone Water Damage", "Rice Trick", "Mobile Tips", "Monsoon", "Silica Gel"]
---

# ഫോൺ നനഞ്ഞാൽ അരിയിൽ ഇടാറുണ്ടോ? എങ്കിൽ പണി പാളും! വെള്ളം കയറിയാൽ ആദ്യം ചെയ്യേണ്ടത് ഇവയാണ്

> **Lead Summary:** **[** മഴക്കാലത്ത് ബൈക്ക് യാത്രക്കാരുടെ പ്രധാന വില്ലനാണ് ഫോൺ നനയുന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ ഫോണിനുള്ളിൽ വെള്ളം കയറാം. ഇത്തരം സന്ദർഭങ്ങളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന പ്രധാന കാര്യമാണ് ഫോൺ അരി പാത്രത്തിൽ ഇട്ടുവെക്കുന്നത്. എന്നാൽ ഇത് ഒട്ടും ബുദ്ധിപരമായ തീരുമാനമല്ല എന്നതാണ് വാസ്തവം.

## Article Content

**[** മഴക്കാലത്ത് ബൈക്ക് യാത്രക്കാരുടെ പ്രധാന വില്ലനാണ് ഫോൺ നനയുന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ ഫോണിനുള്ളിൽ വെള്ളം കയറാം. ഇത്തരം സന്ദർഭങ്ങളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന പ്രധാന കാര്യമാണ് ഫോൺ അരി പാത്രത്തിൽ ഇട്ടുവെക്കുന്നത്. എന്നാൽ ഇത് ഒട്ടും ബുദ്ധിപരമായ തീരുമാനമല്ല എന്നതാണ് വാസ്തവം.

അരിയിൽ പൂഴ്ത്തിവെച്ചാൽ എന്താണ് കുഴപ്പം?

ഫോൺ അരിയിലോ അരിപ്പൊടിയിലോ ഇടുമ്പോൾ അരിയിലെ ചെറിയ പൊടികളും തരികളും ഫോണിന്റെ ചാർജിംഗ് പോർട്ട്, സ്പീക്കർ ഗ്രിൽ, ഹെഡ്‌ഫോൺ ജാക്ക് എന്നിവയ്ക്കുള്ളിലേക്ക് കയറാൻ സാധ്യത കൂടുതലാണ്. ഇത് കാരണം ഫോൺ പൂർണമായി അടഞ്ഞുപോകാനും തരാറാകാനും ഇടയാക്കും.

**ഫോണിൽ വെള്ളം കയറിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ:**

**ഫോൺ ഉടൻ സ്വിച്ച് ഓഫ് ചെയ്യുക:** വെള്ളം ഉള്ളിൽ നിൽക്കുമ്പോൾ ഫോൺ ഓൺ ചെയ്തുവെച്ചാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി ഫോൺ പൂർണമായും നശിച്ചുപോകാൻ സാധ്യതയുണ്ട്.

**സിം, മെമ്മറി കാർഡുകൾ മാറ്റുക:** സ്വിച്ച് ഓഫ് ചെയ്ത ഉടൻ തന്നെ സിം കാർഡ് ട്രേയും മെമ്മറി കാർഡും ഊരിവെക്കുക.

**ഒരിക്കലും ചാർജ് ചെയ്യരുത്: **നനഞ്ഞിരിക്കുന്ന അവസ്ഥയിൽ ഫോൺ ചാർജറിൽ കുത്തുന്നത് ഒഴിവാക്കുക.

**തുണി ഉപയോഗിച്ച് തുടയ്ക്കുക:** കോട്ടൺ തുണിയോ മൈക്രോഫൈബർ തുണിയോ ഉപയോഗിച്ച് ഫോണിന്റെ പുറംഭാഗം, അരികുകൾ, ക്യാമറ ലെൻസ്, സ്പീക്കർ ഗ്രിൽ, ചാർജിംഗ് പോർട്ട് എന്നിവ നന്നായി തുടച്ചെടുക്കുക.

**സിലിക്ക ജെൽ ഉപയോഗിക്കാം:** ഈർപ്പം വലിച്ചെടുക്കാൻ സിലിക്ക ജെൽ പാക്കറ്റുകൾ (Silica Gel Packs) ഫോണിനൊപ്പം വെക്കുന്നത് സഹായകരമാകും.

**ശ്രദ്ധിക്കുക: **ഫോണിനുള്ളിൽ വലിയ രീതിയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ സ്വന്തമായി പരീക്ഷണങ്ങൾ നടത്താതെ ഉടൻ തന്നെ ഒരു പ്രൊഫഷണൽ സർവീസ് സെന്ററിന്റെ സഹായം തേടുന്നതാണ് ഏറ്റവും സുരക്ഷിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375773/phone-fell-in-water-do-not-use-rice-malayalam-tips)