---
title: "ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും മാത്രം മതിയോ? അറിയേണ്ടതെല്ലാം"
english_title: "How To Reduce Body Fat Diet Exercise Weight Loss Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375761/how-to-reduce-body-fat-diet-exercise-tips-malayalam"
published_at: "2026-07-31T15:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7208904c5_how-to-reduce-body-fat-diet-exercise-tips-malayalam.jpg"
keywords: ["Health", "Weight", "Diet", "Exercise", "Fitness"]
---

# ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും മാത്രം മതിയോ? അറിയേണ്ടതെല്ലാം

> **Lead Summary:** **[**അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണം. എന്നാൽ കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായി കുറയ്ക്കാൻ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

## Article Content

**[**അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണം. എന്നാൽ കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായി കുറയ്ക്കാൻ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

**ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക**

**കാലറി നിയന്ത്രണം :** ശരീരത്തിന് ദിവസവും ആവശ്യമായ കാലറിയേക്കാൾ കുറവ് ഭക്ഷണത്തിലൂടെ കഴിക്കുക. ഇത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഊർജ്ജത്തിനായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കും.

**പ്രോട്ടീൻ ധാരാളം കഴിക്കുക:** മുട്ട, മീൻ, ചിക്കൻ, പയറുവർഗ്ഗങ്ങൾ, പനനീർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യും.

**കാർബോഹൈഡ്രേറ്റ് കുറയ്ക്കുക: **ചോറ്, മൈദ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പകരം മട്ടഅരി, ഓട്‌സ്, ചെറുധാന്യങ്ങൾ എന്നിവ ഉപയോഗിക്കാം.

**പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുക: **മധുരപലഹാരങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, കൂൾ ഡ്രിങ്ക്‌സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.

**വ്യായാമം ശീലമാക്കുക**

**കാർഡിയോ വ്യായാമങ്ങൾ: **വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ് എന്നിവ ദിവസവും 30 മുതൽ 45 മിനിറ്റ് വരെ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കും.

**സ്ട്രെങ്ത് ട്രെയിനിംഗ്: **ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ അല്ലെങ്കിൽ പുഷ്-അപ്‌സ്, സ്ക്വാറ്റ്സ് എന്നിവ ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും മെറ്റബോളിസം ഉയർത്തി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

**നിർജ്ജലീകരണം തടയുക**

ദിവസവും കുറഞ്ഞത് 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

**കൃത്യമായ ഉറക്കവും മാനസികസമ്മർദ്ദം കുറയ്ക്കലും**

**ഉറക്കം: **ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായി ഉറങ്ങുക. ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുകയും കൊഴുപ്പ് കൂടാൻ കാരണമാവുകയും ചെയ്യും.

**മാനസികസമ്മർദ്ദം കുറയ്ക്കുക:** അമിതമായ സ്ട്രെസ്സ് വയറിന് ചുറ്റും കൊഴുപ്പ്ടിയാൻ കാരണമാകുന്ന 'കോർട്ടിസോൾ' ഹോർമോണിന്റെ അളവ് കൂട്ടും. യോഗ, ധ്യാനം എന്നിവയിലൂടെ സ്ട്രെസ്സ് കുറയ്ക്കാൻ ശ്രമിക്കുക.

**ഓർക്കുക:** ഒറ്റരാത്രികൊണ്ട് കൊഴുപ്പ് കുറയ്ക്കാൻ സാധിക്കില്ല. ക്രാഷ് ഡയറ്റുകൾ ഒഴിവാക്കി, കൃത്യമായ പ്ലാനോടെ പതുക്കെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ആരോഗ്യകരമായ രീതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375761/how-to-reduce-body-fat-diet-exercise-tips-malayalam)