---
title: "ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി മാറ്റത്തിൽ വിവാദം കത്തുന്നു; പ്രസിഡന്റിനെ അറിയിച്ചില്ലെന്ന് ദിലീപ് ടിർക്കി"
english_title: "Hockey India Jersey Row: Dilip Tirkey Questions Change From Blue To Saffron"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375760/hockey-india-jersey-controversy-dilip-tirkey-blue-to-saffron"
published_at: "2026-07-31T15:05:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c6ce5c5e2c_hockey-india-jersey-controversy-dilip-tirkey-blue-to-saffron.jpg"
keywords: ["Hockey India", "Dilip Tirkey", "Indian Hockey Team", "Jersey Controversy", "FIH World Cup"]
---

# ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി മാറ്റത്തിൽ വിവാദം കത്തുന്നു; പ്രസിഡന്റിനെ അറിയിച്ചില്ലെന്ന് ദിലീപ് ടിർക്കി

> **Lead Summary:** **ദില്ലി: [ ** വരാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമിന്റെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ കടുത്ത ഭിന്നത. എക്സിക്യൂട്ടീവ് ബോർഡുമായോ തന്നോടോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി.

## Article Content

**ദില്ലി: [ ** വരാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമിന്റെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ കടുത്ത ഭിന്നത. എക്സിക്യൂട്ടീവ് ബോർഡുമായോ തന്നോടോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി.

തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സമഗ്രമായ റിപ്പോർട്ട് നൽകാൻ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത നീല ജേഴ്സി മാറ്റാനുള്ള കാരണം, തീരുമാനം എടുത്ത ഉദ്യോഗസ്ഥർ അല്ലെങ്കിൽ കമ്മിറ്റി ഏതൊക്കെയാണ്, കളിക്കാരുമായോ മുൻ താരങ്ങളുമായോ ചർച്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്.

തനിക്ക് കാവി നിറത്തോടല്ല എതിർപ്പെന്നും, എന്നാൽ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് ബോർഡിനെയും അറിയിക്കാതെ ഇത്രയും വലിയ തീരുമാനം എടുത്തതിലാണ് പ്രതിഷേധമെന്നും ദിലീപ് ടിർക്കി വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കെ ടീമിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കളിക്കാരുമായി പോലും ചർച്ച ചെയ്യാതെയാണ് പുതിയ ജേഴ്സി അടിച്ചേൽപ്പിച്ചതെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ച ജേഴ്സി കൈമാറിയപ്പോഴാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത്.

ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹോക്കി ഇന്ത്യയിലുണ്ടായ ഈ ആഭ്യന്തര തർക്കം ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കായികലോകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375760/hockey-india-jersey-controversy-dilip-tirkey-blue-to-saffron)