---
title: "പെരുമഴ തുടരുന്നു...! മിന്നലും ശക്തമായ കാറ്റും കരുതിയിരിക്കുക, സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Weather: Orange Alert In 11 Districts Today, Heavy Rain Likely"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375754/kerala-weather-orange-alert-11-districts-heavy-rain-forecast"
published_at: "2026-07-31T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c69a3d0843_kerala-weather-orange-alert-11-districts-heavy-rain-forecast.jpg"
keywords: ["Kerala Weather", "Orange Alert", "Heavy Rain", "IMD", "Kerala Rain", "Fishermen Warning"]
---

# പെരുമഴ തുടരുന്നു...! മിന്നലും ശക്തമായ കാറ്റും കരുതിയിരിക്കുക, സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നാളെയും മഴയുടെ തീവ്രത തുടരുമെന്നാണ് വിലയിരുത്തൽ. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

എങ്കിലും മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ ശക്തമായ സ്വാധീനഫലമായാണ് നിലവിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായത്.

അതേസമയം, മോശം കാലാവസ്ഥയും കടൽക്ഷോഭ സാധ്യതയും നിലനിൽക്കുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന കർശന വിലക്ക് മറ്റന്നാൾ വരെ തുടരുന്നതായിരിക്കും.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

01/08/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം

01/08/2026:*തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375754/kerala-weather-orange-alert-11-districts-heavy-rain-forecast)