---
title: "ഉപ്പ് കൂടിയെന്ന് കരുതി കറി കളയേണ്ട; ഈ പൊടിക്കൈകൾ മതി ഉപ്പ് കുറയ്ക്കാൻ...  "
english_title: "Too Much Salt In Curry? 6 Easy Kitchen Hacks To Fix It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375733/how-to-reduce-salt-in-curry-kitchen-tips-malayalam"
published_at: "2026-07-31T13:33:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c57de67f0f_how-to-reduce-salt-in-curry-kitchen-tips-malayalam.jpg"
keywords: ["Cooking Tips", "Reduce Salt", "Kitchen Hacks", "Curry Recipe", "Malayalam Cooking", "Food Tips"]
---

# ഉപ്പ് കൂടിയെന്ന് കരുതി കറി കളയേണ്ട; ഈ പൊടിക്കൈകൾ മതി ഉപ്പ് കുറയ്ക്കാൻ...  

> **Lead Summary:** എപ്പോൾ കറി ഉണ്ടാക്കിയാലും അല്പം ഉപ്പ് കൂടിപോകുന്നത് സ്വാഭാവികമാണ്. പാചകം ചെയ്യുമ്പോൾ കൈവിട്ടുപോകുന്ന ഉപ്പിന്റെ അളവ് ഭക്ഷണത്തിന്റെ സ്വാദ് പൂർണ്ണമായി കെടുത്തിക്കളയാറുണ്ട്. എന്നാൽ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ചെറിയ ചില ചേരുവകളും പൊടിവൈദ്യങ്ങളും ഉപയോഗിച്ച് കറിയിലെ അധിക ഉപ്പ് എളുപ്പത്തിൽ കുറച്ചെടുക്കാൻ സാധിക്കും.

## Article Content

എപ്പോൾ കറി ഉണ്ടാക്കിയാലും അല്പം ഉപ്പ് കൂടിപോകുന്നത് സ്വാഭാവികമാണ്. പാചകം ചെയ്യുമ്പോൾ കൈവിട്ടുപോകുന്ന ഉപ്പിന്റെ അളവ് ഭക്ഷണത്തിന്റെ സ്വാദ് പൂർണ്ണമായി കെടുത്തിക്കളയാറുണ്ട്. എന്നാൽ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ചെറിയ ചില ചേരുവകളും പൊടിവൈദ്യങ്ങളും ഉപയോഗിച്ച് കറിയിലെ അധിക ഉപ്പ് എളുപ്പത്തിൽ കുറച്ചെടുക്കാൻ സാധിക്കും.

കറിയുടെ സ്വാദിന് കോട്ടം തട്ടാതെ ഉപ്പിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഇത്തരം വഴികൾ ഏതൊരു പാചകക്കാരനും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാർക്കും പാചകത്തിൽ തിടുക്കം കൂട്ടുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ എളുപ്പവഴികൾ ഭക്ഷണത്തിന്റെ രുചിയും ഗുണവും ഒരേപോലെ സംരക്ഷിക്കാൻ സഹായിക്കുന്നു.

തൈര് അല്ലെങ്കിൽ പാൽ ചേർക്കാം: കറിയിൽ അൽപ്പം തൈരോ മിൽക്ക് ക്രീമോ പാലോ ചേർക്കുന്നത് ഉപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. (മീൻകറിയിലോ വെജിറ്റബിൾ കറികളിലോ തൈര് ചേർക്കാം).

നാരങ്ങാനീര്: കറിയിൽ അൽപ്പം നാരങ്ങാനീര് ചേർത്താൽ ഉപ്പിന്റെ സ്വാദ് കുറഞ്ഞു കിട്ടും.

ഉരുളക്കിഴങ്ങ്: ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് രണ്ടായി മുറിച്ച് കറിയിലേക്ക് ഇടുക. ഇത് കറിയിലെ അധിക ഉപ്പ് വലിച്ചെടുക്കും. കറി വാങ്ങി വെക്കുന്നതിന് മുമ്പ് ഉരുളക്കിഴങ്ങ് കോരി മാറ്റാം.

തേങ്ങാ അരച്ചത്: കറികളിൽ അൽപ്പം തേങ്ങാ അരച്ചത് ചേർക്കുന്നത് ഉപ്പ് കുറയ്ക്കാൻ നല്ലൊരു വഴിയാണ്.

വെള്ളം അല്ലെങ്കിൽ തേങ്ങാപ്പാൽ: കറിയുടെ ഗ്രേവി കൂട്ടാൻ പാകത്തിന് അൽപ്പം ചൂടുവെള്ളമോ നേരിയ തേങ്ങാപ്പാലോ ഒഴിച്ചു കൊടുക്കാം.

മാവുകൊണ്ടുള്ള ചെറിയ ഉരുളകൾ: ഗോതമ്പ് മാവോ മൈദയോ ചെറുതായി കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുത്ത ശേഷം കറി വിളമ്പുന്നതിന് മുമ്പ് എടുത്തു കളയാം. 

ചർക്കര: കറിയിൽ ഉപ്പ് കൂടിപ്പോയാൽ രുചി ബാലൻസ് ചെയ്യാൻ ചർക്കര നല്ലൊരു വഴിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375733/how-to-reduce-salt-in-curry-kitchen-tips-malayalam)