---
title: "കഴുത്തിൽ പെർഫ്യൂം അടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വൻ അപകടം അറിയാതെ പോകരുത്!"
english_title: "Spraying Perfume On Neck Is Harmful: Cambridge Researcher Warns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375716/spraying-perfume-on-neck-harmful-cambridge-researcher-warning"
published_at: "2026-07-31T12:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4c1dd5978_spraying-perfume-on-neck-harmful-cambridge-researcher-warning.jpg"
keywords: ["Perfume", "Health", "Cambridge University", "Endocrine Disruptors", "Skin Care"]
---

# കഴുത്തിൽ പെർഫ്യൂം അടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വൻ അപകടം അറിയാതെ പോകരുത്!

> **Lead Summary:** **** പെർഫ്യൂം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. പലതരം പെർഫ്യൂം പരീക്ഷക്കാരുമുണ്ട്. എന്നാൽ പുറത്തിറങ്ങുംമുമ്പ് കഴുത്തിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പാത്തോളജി ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി ഗവേഷകയായ അന കാനഡാസ് മുന്നറിയിപ്പ് നൽകുന്നത്.

## Article Content

**** പെർഫ്യൂം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. പലതരം പെർഫ്യൂം പരീക്ഷക്കാരുമുണ്ട്. എന്നാൽ പുറത്തിറങ്ങുംമുമ്പ് കഴുത്തിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പാത്തോളജി ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി ഗവേഷകയായ അന കാനഡാസ് മുന്നറിയിപ്പ് നൽകുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഡസൻ കണക്കിന് മുതൽ നൂറുകണക്കിന് രാസമിശ്രിതങ്ങൾ അടങ്ങിയതാണ് സങ്കീർണ്ണമായ പെർഫ്യൂമുകൾ. 'ഫ്രണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജിയിൽ' 2025ൽ പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ചുകൊണ്ട് അന ഇതിന്റെ അപകടസാധ്യതകൾ വിശദീകരിക്കുന്നു.

പെർഫ്യൂമുകളിലെ ഫോർമാൽഡിഹൈഡ് പുറംതള്ളുന്ന ചേരുവകളും താലേറ്റുകളും ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകളാണ്. ഇത് വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകാമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എല്ലാ പെർഫ്യൂമുകളും ദോഷകരമാണെന്നോ ഇത് ഉപയോഗിച്ചാൽ ഉടൻ രോഗം വരുമെന്നോ ഇതിനർത്ഥമില്ല. എങ്കിലും കഴുത്തുപോലുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുന്നത് പരമാവധി ഒഴിവാക്കണം. കഴുത്തിൽ സ്പ്രേ ചെയ്യുമ്പോൾ രാസവസ്തുക്കൾ എളുപ്പത്തിൽ ശ്വാസകോശത്തിലെത്താം. കൂടാതെ, ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തയോട്ടമുള്ളതും വളരെ നേർത്തതുമായ ഭാഗമാണ് കഴുത്ത്.

ഇത് സുഗന്ധദ്രവ്യങ്ങളിലെ രാസവസ്തുക്കൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും നേരിട്ട് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കാനും കാരണമാകുന്നു. അതിനാൽ കഴുത്തിൽ നേരിട്ട് പെർഫ്യൂം അടിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375716/spraying-perfume-on-neck-harmful-cambridge-researcher-warning)