---
title: "വയറുനിറയെ ഗ്യാസാണോ? അടുക്കളയിലെ ഈ കൂട്ടുകൾ മതി, പരിഹാരം നിമിഷങ്ങൾക്കുള്ളിൽ!"
english_title: "Home Remedies for Gas and Indigestion in Malayalam Kitchen Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375706/home-remedies-gas-indigestion-malayalam-kitchen-tips"
published_at: "2026-07-31T12:13:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4675c1d2c_home-remedies-gas-indigestion-malayalam-kitchen-tips.jpg"
keywords: ["Gas Problem", "Indigestion", "Home Remedies", "Jeerakam", "Ginger", "Ajwain", "Clove", "Health Tips"]
---

# വയറുനിറയെ ഗ്യാസാണോ? അടുക്കളയിലെ ഈ കൂട്ടുകൾ മതി, പരിഹാരം നിമിഷങ്ങൾക്കുള്ളിൽ!

> **Lead Summary:** **[** ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമവും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വയറ്റിലെ ഗ്യാസും ദഹനക്കുറവും. ചെറിയ അസ്വസ്ഥതകളിൽ തുടങ്ങി കഠിനമായ വേദനയിലേക്കും നെഞ്ചെരിച്ചിലിലേക്കും വരെ ഇത് നയിക്കാറുണ്ട്.

## Article Content

**[** ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമവും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വയറ്റിലെ ഗ്യാസും ദഹനക്കുറവും. ചെറിയ അസ്വസ്ഥതകളിൽ തുടങ്ങി കഠിനമായ വേദനയിലേക്കും നെഞ്ചെരിച്ചിലിലേക്കും വരെ ഇത് നയിക്കാറുണ്ട്.

ഇതിന് അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം നമ്മുടെ അടുക്കളയിലെ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി പരിഹാരം കാണാമെന്ന് നോക്കാം. വയറ്റിലെ ഗ്യാസ് പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില ഔഷധപ്രയോഗങ്ങൾ താഴെ പറയുന്നവയാണ്:

**ജീരകവെള്ളം കുടിക്കുക: **ഒരു സ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആറിയ ശേഷം ദിവസം മുഴുവൻ കുടിക്കുന്നത് ഗ്യാസ് അകറ്റാൻ മികച്ച വഴിയാണ്. ഇത് ദഹനശക്തി വർദ്ധിപ്പിക്കും.

**ഇഞ്ചി ഉപയോഗം:** ദഹനപ്രശ്നങ്ങൾക്ക് പരിഹാരമായി അല്പം ഇഞ്ചി ചതച്ചതോ ഇഞ്ചീനീരോ തേനിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വയറിലെ ഗ്യാസ് കുറയ്ക്കാൻ സഹായിക്കും.

**ഓമം വെള്ളം:** വയറ്റിലെ എരിച്ചിലിനും ഗ്യാസിനും ഉത്തമമായ ഒന്നാണ് ഓമം. അല്പം ഓമം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ഗ്യാസ് വേഗത്തിൽ ശമിപ്പിക്കും.

**ഗ്രാമ്പൂ:** നെഞ്ചെരിച്ചിലും ഗ്യാസും കാരണം ബുദ്ധിമുട്ടുമ്പോൾ ഒരു ഗ്രാമ്പൂ വായയിലിട്ട് ചവച്ചരച്ച് അതിന്റെ നീര് ഇറക്കുന്നത് ആശ്വാസം നൽകും.

**നാരങ്ങയും ഇഞ്ചിയും:** ചെറുനാരങ്ങാനീരും ഇഞ്ചീനീരും അല്പം കുരുമുളകുപൊടിയും ചേർത്ത് കഴിക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും.

(**ശ്രദ്ധിക്കുക: **ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ നിരന്തരം അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375706/home-remedies-gas-indigestion-malayalam-kitchen-tips)