---
title: "പ്രതികൾ ഒത്തുകൂടാറുള്ളത് നീഷ്‌മയുടെ വീട്ടിൽ! യഥാർത്ഥ പ്രതികൾ കാണാമറയത്തോ? അധ്യാപികമാരെയും ഡെലിവറി ബോയിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്"
english_title: "Vadakara MDMA Case: Police To Interrogate Arrested Teachers Together, Crores In Transactions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375681/vadakara-mdma-case-teachers-interrogation-crore-transactions-"
published_at: "2026-07-31T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c31c6aeb0b_vadakara-mdma-case-teachers-interrogation-crore-transactions.jpg"
keywords: ["Kerala Police", "Teacher Arrest", "Drug Network", "Kozhikode", "SIT", "Vatakara MDMA", "MDMA Case"]
---

# പ്രതികൾ ഒത്തുകൂടാറുള്ളത് നീഷ്‌മയുടെ വീട്ടിൽ! യഥാർത്ഥ പ്രതികൾ കാണാമറയത്തോ? അധ്യാപികമാരെയും ഡെലിവറി ബോയിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

> **Lead Summary:** **വടകര: ** അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ പണമിടപാട് കേസിൽ നിർണായക നീക്കവുമായി പൊലീസ്. റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയ്‌നർ നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.

## Article Content

**വടകര: ** അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ പണമിടപാട് കേസിൽ നിർണായക നീക്കവുമായി പൊലീസ്. റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയ്‌നർ നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.

അടുപ്പക്കാരായ പ്രതികൾ നീഷ്‌മയുടെ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻതോതിലുള്ള പണമിടപാടുകളാണ് പുറത്തുവന്നിട്ടുള്ളത്. ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ ആറുമാത്തിനിടെ ഒരു കോടിയിലധികം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിൽ വലിയൊരു തുക മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കൂടാതെ അധ്യാപികമാരുടെ അക്കൗണ്ടുകൾ വഴി അമ്പത് ലക്ഷത്തിലധികം രൂപയും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ തുകകൾ പലതവണയായി നിരവധി പേർ അയച്ചുകൊടുത്തതിന്റെ നൂറുകണക്കിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലഹരി ആവശ്യക്കാരായ വലിയൊരു ശൃംഖല തന്നെ ഈ കച്ചവടത്തിന് പിന്നിലുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യഥാർഥ പ്രതികൾ മറഞ്ഞുനിൽക്കുകയും ഉപഭോക്താക്കളെ ലഹരി കടത്താൻ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ മാത്രമേ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കൂ. 

അതേസമയം വടകരയിൽ അധ്യാപികമാർ പ്രതികളായ എം ഡി എം എ കേസിലെ പ്രധാന സൂത്രധാരൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവാണെന്ന് പോലീസ് കണ്ടെത്തി. ലഹരി എത്തിച്ച് നൽകിയതും ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 22 വയസ്സുള്ള ഷിന്റോ പല ലഹരി കേസുകളിലും നേരത്തെ പ്രതിയാണ്.

വാട്സാപ്പ് നമ്പറുകളിലേക്ക് വിളിച്ചാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്നത്. അധ്യാപികമാർ പിടിയിലായതോടെ ഷിന്റോ സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഷിന്റോ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു ആർ കോഡുകളിലേക്കും ഒരു കോടി രൂപയിലധികം അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375681/vadakara-mdma-case-teachers-interrogation-crore-transactions-)