---
title: "'നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളത്'; മോദിയുടെ വീഡിയോയ്ക്ക് താഴെ സിജെപി ദീപ്കെയുടെ കമൻ്റ്"
english_title: "Abhijeet Deepke Mocks PM Modi Instagram Video Paper Leak Bill Comment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375659/abhijeet-deepke-mocks-pm-modi-instagram-paper-leak-bill"
published_at: "2026-07-31T09:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c24ab2f194_abhijeet-deepke-mocks-pm-modi-instagram-paper-leak-bill.jpg"
keywords: ["PM Modi", "Abhijeet Deepke", "Instagram", "Paper Leak Bill", "CJEP"]
---

# 'നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളത്'; മോദിയുടെ വീഡിയോയ്ക്ക് താഴെ സിജെപി ദീപ്കെയുടെ കമൻ്റ്

> **Lead Summary:** > ദില്ലി: **[**പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ, "നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്" എന്നായിരുന്നു ദീപ്കെയുടെ കമന്റ്.

## Article Content

> ദില്ലി: **[**പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ, "നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്" എന്നായിരുന്നു ദീപ്കെയുടെ കമന്റ്.

> "നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്"- അഭിജിത്ത് ദീപ്കെ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇൻഫ്ലുവൻസർ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്നുണ്ടെന്നുമായിരുന്നു ദീപ്കെയുടെ പരിഹാസം. സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം വ്യാഴാഴ്ച രാത്രി 11 മണിയോടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഏറ്റവും പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാസായത് കൂടുതൽ വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനും ചോദ്യപേപ്പർ ചോർത്തൽ മാഫിയകളെ അടിച്ചമർത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് മോദി പറഞ്ഞു.

> "സുഹൃത്തുക്കളെ, വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ ഒന്നിനുപിറകെ ഒന്നായി നടപടികൾ സ്വീകരിച്ചു വരികയാണ്. പ്രത്യേക ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുന്നതാകട്ടെ, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതാകട്ടെ, അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാകട്ടെ, ഈ ദിശയിൽ നമ്മൾ നിരന്തരം പ്രവർത്തിക്കുന്നുണ്ട്"- മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള സർക്കാരുകളെ പതിറ്റാണ്ടുകളായി ചോദ്യപ്പേപ്പർ ചോർച്ച വേട്ടയാടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതിന്റെയും സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375659/abhijeet-deepke-mocks-pm-modi-instagram-paper-leak-bill)