---
title: "യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; ദുബായ്- കൊച്ചി വിമാനം വൈകിയത് 12 മണിക്കൂറോളം, യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം"
english_title: "SpiceJet Delays, Cancels Flights At Kochi Airport; Passengers Protest For 12 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375644/spicejet-flight-delay-cancelled-kochi-airport-passenger-protest"
published_at: "2026-07-31T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c157950ce4_spicejet-flight-delay-cancelled-kochi-airport-passenger-protest.jpg"
keywords: ["SpiceJet", "Kochi Airport", "Nedumbassery", "Flight Delay", "Flight Cancelled", "Dubai Kochi", "Passenger Protest"]
---

# യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; ദുബായ്- കൊച്ചി വിമാനം വൈകിയത് 12 മണിക്കൂറോളം, യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം

> **Lead Summary:** **കൊച്ചി/ദുബായ്: ** വീണ്ടും സ്‌പൈസ് ജെറ്റ് സർവീസുകളിൽ വൻ പ്രതിസന്ധിയും യാത്രക്കാരുടെ ദുരിതവും. ദുബായ്- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറിലധികമായി പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതോടെ ഒരു യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായും വിവരമുണ്ട്.

## Article Content

**കൊച്ചി/ദുബായ്: ** വീണ്ടും സ്‌പൈസ് ജെറ്റ് സർവീസുകളിൽ വൻ പ്രതിസന്ധിയും യാത്രക്കാരുടെ ദുരിതവും. ദുബായ്- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറിലധികമായി പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതോടെ ഒരു യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായും വിവരമുണ്ട്.

ഇതിനിടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനവും റദ്ദാക്കി. ഇതോടെ അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പ്രതിഷേധിച്ച യാത്രക്കാർ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തീർത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ രാത്രി 10 മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെ വിമാനം പുലര്‍ച്ചെ 2 മണിക്ക് മാത്രമേ പുറപ്പെടൂ എന്ന സന്ദേശം യാത്രക്കാര്‍ക്ക് ലഭിച്ചു.

തുടര്‍ന്ന് രാത്രിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം കമ്പനി അറിയിക്കുന്നത്. ഇതാണ് വിമാനത്താവളത്തിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375644/spicejet-flight-delay-cancelled-kochi-airport-passenger-protest)