---
title: "മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, ഏഴുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം"
english_title: "Maharashtra Bhiwandi Building Collapse: 1 Dead, 7 Trapped Under Debris"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375641/maharashtra-bhiwandi-building-collapse-1-dead-7-trapped"
published_at: "2026-07-31T08:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c12bf04061_maharashtra-bhiwandi-building-collapse-1-dead-7-trapped.jpg"
keywords: ["Bhiwandi", "Maharashtra News", "Building Collapse", "Kohinoor Building", "NDRF", "Rescue Operation", "India News"]
---

# മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, ഏഴുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

> **Lead Summary:** **ഭോപ്പാൽ: **മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ 'കോഹിനൂർ' എന്ന നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ നിലംപൊത്തിയത്.

## Article Content

**ഭോപ്പാൽ: **മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ 'കോഹിനൂർ' എന്ന നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ നിലംപൊത്തിയത്.

അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് നിലകളിലായി 48 മുറികളുള്ളതാണ് ഈ കെട്ടിടം. അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ഇവിടെനിന്ന് താമസം മാറിയിരുന്നു.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കെയാണ് ദുരന്തം സംഭവിച്ചത്. രാത്രി ഒമ്പതുമണിയോടെ തന്നെ കെട്ടിടത്തിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടിരുന്നതായി താമസക്കാർ വ്യക്തമാക്കി.

സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (NDRF), താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയുള്ളവരെ കണ്ടെത്താനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375641/maharashtra-bhiwandi-building-collapse-1-dead-7-trapped)