---
title: "അയ്യേ ... ഇതാരാ ഇവിടെ ഇട്ടത് ....! ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; സിസിടിവി പരിശോധിക്കാൻ പോലീസ്"
english_title: "Chengannur Road Used Condoms Thrown Alappuzha Police CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375636/chengannur-road-used-condoms-found-alappuzha-police"
published_at: "2026-07-31T08:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c0ba16bb3c_chengannur-road-used-condoms-found-alappuzha-police.jpg"
keywords: ["Alappuzha", "Chengannur", "MC Road", "Condoms", "Police"]
---

# അയ്യേ ... ഇതാരാ ഇവിടെ ഇട്ടത് ....! ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; സിസിടിവി പരിശോധിക്കാൻ പോലീസ്

> **Lead Summary:** **ആലപ്പുഴ: **എംസി റോഡിൽ ഉപയോഗിച്ച ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളിയ നിലയിൽ. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഉറകൾ കണ്ടെത്തിയത്. ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് മനപ്പൂർവ്വം തള്ളിയതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന് വ്യക്തമല്ല.

## Article Content

**ആലപ്പുഴ: **എംസി റോഡിൽ ഉപയോഗിച്ച ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളിയ നിലയിൽ. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഉറകൾ കണ്ടെത്തിയത്. ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് മനപ്പൂർവ്വം തള്ളിയതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന് വ്യക്തമല്ല.

റോഡ് മുഴുവനും ചിതറിക്കിടന്ന ഉറകൾ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.സംഭവത്തിൽ വാഹനം കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ചെങ്ങന്നൂർ പോലീസ് തീരുമാനിച്ചു. റോഡിൽ ഗതാഗത തടസവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ഉടൻ തന്നെ ഉറകൾ നീക്കം ചെയ്യാൻ ചെങ്ങന്നൂർ നഗരസഭയ്ക്ക് പോലീസ് നിർദേശം നൽകി.

നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി മുഴുവൻ ഉറകളും ശേഖരിച്ച് സുരക്ഷിതമായി നീക്കം ചെയ്തു. പൊതുസ്ഥലത്ത് ഇത്തരത്തിൽ മാലിന്യം തള്ളുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375636/chengannur-road-used-condoms-found-alappuzha-police)