---
title: "അഡ്മിഷൻ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനികൾക്ക് നേരെ ക്രൂരത; ലൈംഗികപീഡനപരാതിയിൽ മലയാളി നഴ്‌സിങ് കോളേജ് ചെയർമാൻ പിടിയിൽ "
english_title: "Kollam Nursing College Chairman PV Binu Arrested Sexual Harassment Case Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375630/kollam-nursing-college-chairman-pv-binu-arrested-harassment-case"
published_at: "2026-07-31T07:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bfdec95e81_kollam-nursing-college-chairman-pv-binu-arrested-harassment-case.jpg"
keywords: ["Kollam", "PV Binu", "Nursing College", "Sexual Harassment", "Tamil Nadu Police"]
---

# അഡ്മിഷൻ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനികൾക്ക് നേരെ ക്രൂരത; ലൈംഗികപീഡനപരാതിയിൽ മലയാളി നഴ്‌സിങ് കോളേജ് ചെയർമാൻ പിടിയിൽ 

> **Lead Summary:** **കൊല്ലം: ** വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്നാട് പോലീസിന്റെ പിടിയിലായി. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി. ബിനു ആണ് അറസ്റ്റിലായത്. തെങ്കാശി ജില്ലയിലെ പൻപൊഴിക്ക് സമീപമുള്ള സെൻറ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവിയാണ് ബിനു.

## Article Content

**കൊല്ലം: ** വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്നാട് പോലീസിന്റെ പിടിയിലായി. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി. ബിനു ആണ് അറസ്റ്റിലായത്. തെങ്കാശി ജില്ലയിലെ പൻപൊഴിക്ക് സമീപമുള്ള സെൻറ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവിയാണ് ബിനു.

കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികൾക്ക് ഇവിടെ അഡ്മിഷൻ തരപ്പെടുത്തി നൽകിയ ശേഷമായിരുന്നു പീഡനമെന്ന് പോലീസ് പറയുന്നു. വിദ്യാർത്ഥിനിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിനെ തുടർന്ന് എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന ബിനുവിനെ ഇന്നലെ കേരളത്തിലെത്തി തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത് തെങ്കാശിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

നിരവധി വിദ്യാർത്ഥിനികൾ ബിനുവിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. വരും ദിവസങ്ങളിൽ കൂടുതൽ ലൈംഗിക പീഡന പരാതികൾ ലഭിക്കാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പുനലൂരിലെ യുവ രാഷ്ട്രീയ നേതാവ് പോലീസ് നിരീക്ഷണത്തിലാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ചില സെലിബ്രിറ്റികളിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് സൂചന നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375630/kollam-nursing-college-chairman-pv-binu-arrested-harassment-case)