---
title: "ഇനി അഴിക്കുള്ളിൽ....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: 62-കാരന് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും"
english_title: "Aluva Court 5 Year Jail 20000 Fine POCSO Case Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375629/aluva-court-5-year-jail-pocso-case-minor-girl"
published_at: "2026-07-31T07:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bfaeb0fcda_aluva-court-5-year-jail-pocso-case-minor-girl.jpg"
keywords: ["Aluva POCSO Case", "Fast Track Court", "Child Abuse", "Kerala Court"]
---

# ഇനി അഴിക്കുള്ളിൽ....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: 62-കാരന് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും

> **Lead Summary:** **ആലുവ ( കൊച്ചി) : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യന് എതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി ഷിബു ഡാനിയേൽ ശിക്ഷ വിധിച്ചത്.

## Article Content

**ആലുവ ( കൊച്ചി) : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യന് എതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി ഷിബു ഡാനിയേൽ ശിക്ഷ വിധിച്ചത്.

2023 നവംബറിൽ എടത്തല പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ജി.യമുന ഹാജരായി. സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ഷെബാബ് ആയിരുന്നു അന്വേഷണ ഉദോഗസ്ഥൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375629/aluva-court-5-year-jail-pocso-case-minor-girl)