---
title: "അവധിയാ ഉറങ്ങിക്കോ..! വടകര, താമരശ്ശേരി താലൂക്കിലെയും അഞ്ച് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി"
english_title: "Kerala Orange Alert Heavy Rain Today Tomorrow Schools Holiday 11 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375626/kerala-orange-alert-heavy-rain-schools-holiday-today-tomorrow"
published_at: "2026-07-31T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5d6e41afe_wayanad-schools-colleges-holiday-tomorrow-orange-alert.jpg"
keywords: ["Kerala Weather", "Orange Alert", "Heavy Rain", "Schools Holiday", "IMD"]
---

# അവധിയാ ഉറങ്ങിക്കോ..! വടകര, താമരശ്ശേരി താലൂക്കിലെയും അഞ്ച് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴയുടെയും മണ്ണിടിച്ചിൽ സാധ്യതയുടെയും പശ്ചാത്തലത്തിൽ കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെയും സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും.

പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ കാസർകോട്, വയനാട് ജില്ലകളിലെ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

വടകര, താമരശ്ശേരി താലൂക്കുകളിലെ ഓൺലൈൻ ക്ലാസുകൾക്ക് മാറ്റമില്ല.കേരള തീരത്ത് ഇന്ന് മുതൽ മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റും ഉയർന്ന തിരമാലയും പ്രതീക്ഷിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ 1077, 1070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375626/kerala-orange-alert-heavy-rain-schools-holiday-today-tomorrow)