---
title: "കോഴിക്കോട് ചേമഞ്ചേരിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വയോധികൻ; ജീവനൊടുക്കാൻ ശ്രമിച്ച് അയൽവാസിയുടെ വീട്ടുമുറ്റത്ത് "
english_title: "Koyilandy Chemanchery Man Sets Fire Self Immolation Attempt Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375624/koyilandy-chemanchery-elderly-man-self-immolation-attempt"
published_at: "2026-07-31T06:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bf0cf7ae96_koyilandy-chemanchery-elderly-man-self-immolation-attempt.jpg"
keywords: ["Koyilandy", "Chemanchery", "Self Immolation", "Kozhikode", "Suicide Attempt", "Koyilandy Suicide"]
---

# കോഴിക്കോട് ചേമഞ്ചേരിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വയോധികൻ; ജീവനൊടുക്കാൻ ശ്രമിച്ച് അയൽവാസിയുടെ വീട്ടുമുറ്റത്ത് 

> **Lead Summary:** **കോഴിക്കോട്: ** കൊയിലാണ്ടി ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ വയോധികൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. കാഞ്ഞിലശ്ശേരി പടിക്കൽകണ്ടി സ്വദേശി രവിയാണ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: ** കൊയിലാണ്ടി ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ വയോധികൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. കാഞ്ഞിലശ്ശേരി പടിക്കൽകണ്ടി സ്വദേശി രവിയാണ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.

സമീപത്തെ അയൽവാസിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് രവി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ശരീരത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ തീയണയ്ക്കുകയും, ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കൊയിലാണ്ടി പോലീസ് അറിയിച്ചു.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375624/koyilandy-chemanchery-elderly-man-self-immolation-attempt)