---
title: "കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Kerala Rain Holiday: Kozhikode, Wayanad, Ernakulam, Kasaragod Schools Closed on July 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375615/kozhikode-tamarassery-vadakara-holiday-july-31-kerala-rain"
published_at: "2026-07-30T22:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b80c1eba2e_kozhikode-tamarassery-vadakara-holiday-july-31-kerala-rain.jpg"
keywords: ["Kerala Rain", "Orange Alert", "IMD", "Schools Closed", "Vatakara Taluk", "Thamarassery Taluk"]
---

# കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. താമരശ്ശേരി, വടകര താലൂക്കുകളിലാണ് അവധി ബാധകമാകുക.

## Article Content

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. താമരശ്ശേരി, വടകര താലൂക്കുകളിലാണ് അവധി ബാധകമാകുക.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കനത്ത മഴ തുടരുന്നതിനാൽ വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

 മൂന്ന് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചത്.

എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വ്യാഴാഴ്ചയും വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.

മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നദികളുടെയും അരുവികളുടെയും തീരങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പാലിക്കണം.അടിയന്തര സാഹചര്യങ്ങൾക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

അനാവശ്യ യാത്രകൾ ഒഴിവാക്കാനും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്. മഴയുടെ ശക്തി കുറയുന്നതിനനുസരിച്ച് തുടർ തീരുമാനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ അറിയിക്കും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375615/kozhikode-tamarassery-vadakara-holiday-july-31-kerala-rain)