---
title: " 'അപശകുനം എന്ന് വിളിച്ചു, മാസങ്ങളോളം പീഡിപ്പിച്ചു'; സ്ത്രീധനപീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി "
english_title: "Dehradun Woman Teacher Dies by Suicide Alleging Dowry Harassment, Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375614/dehradun-dowry-harassment-teacher-suicide-case-registered"
published_at: "2026-07-30T22:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b7e0672769_dehradun-dowry-harassment-teacher-suicide-case-registered.jpg"
keywords: ["Dowry Harassment", "Suicide", "Women Safety", "Dehradun"]
---

#  'അപശകുനം എന്ന് വിളിച്ചു, മാസങ്ങളോളം പീഡിപ്പിച്ചു'; സ്ത്രീധനപീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി 

> **Lead Summary:** ഡെറാഡൂൺ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഡെറാഡൂണിൽ സർക്കാർ സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്നാണ് സഷ്ടി കന്ധാരി ജീവനൊടുക്കിയത്.

## Article Content

ഡെറാഡൂൺ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഡെറാഡൂണിൽ സർക്കാർ സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്നാണ് സഷ്ടി കന്ധാരി ജീവനൊടുക്കിയത്.

സംഭവത്തിൽ യുവതിയുടെ അമ്മ നൽകിയ പരാതിയിൽ ഭർത്താവ് സൗരഭ് റതുരി, ഭർതൃമാതാവ് പർവീന, നാത്തൂൻ ചാരു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മരിക്കുന്നതിന് മുൻപ് ഭർതൃവീട്ടിൽ സഹിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ സഷ്ടി പകർത്തിയിരുന്നു.

> തന്നെ "അപശകുനം" എന്ന് വിളിച്ച് മാസങ്ങളോളം മാനസികമായി പീഡിപ്പിച്ചതായി വീഡിയോയിൽ അവർ പറയുന്നു. വിവാഹത്തിന് ശേഷം വീട്ടിൽ നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുന്നുവെന്നും ആറുമാസമായി ഇതേ പീഡനം തുടരുന്നുവെന്നും അവർ വീഡിയോയിൽ പറഞ്ഞു.

> "ഇനിയും ഇത് സഹിക്കാൻ കഴിയുന്നില്ല" എന്നും അമ്മയോട് മാപ്പ് ചോദിക്കുന്നതായും വീഡിയോയിലുണ്ട്. കഴിഞ്ഞ നവംബറിലാണ് സർക്കാർ ജീവനക്കാരനായ സൗരഭ് റതുരിയുമായി സഷ്ടിയുടെ വിവാഹം നടന്നത്. ബുധനാഴ്ചയാണ് സഷ്ടിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ഭർത്താവിനും ഭർതൃമാതാവിനും നാത്തൂനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

**സഹായം തേടാൻ: **

*ദേശീയ വനിതാ ഹെൽപ്പ്‌ലൈൻ: 181*

*മാനസികാരോഗ്യ സഹായത്തിന്: Tele-MANAS ഹെൽപ്പ്‌ലൈൻ 14416*

*അടിയന്തര സഹായത്തിന്: 112*

*പ്രൊഫഷണലായ കൗൺസിലിങ്ങും നിയമസഹായവും ലഭ്യമാണ്. അടുത്തുള്ള സ്ത്രീകളുടെ സെൽ, കുടുംബ കോടതി, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375614/dehradun-dowry-harassment-teacher-suicide-case-registered)