---
title: "നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "17-Year-Old Girl Delivers Baby at Neyyattinkara General Hospital, Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375612/neyyattinkara-17-year-old-girl-delivery-sat-hospital-police-case"
published_at: "2026-07-30T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b73e32f106_neyyattinkara-17-year-old-girl-delivery-sat-hospital-police-case.jpg"
keywords: ["Minor Girl Delivery", "Neyyattinkara General Hospital", "Case Registered", "Neyyattinkara News"]
---

# നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17കാരി പ്രസവിച്ചു. നവജാത ശിശുവിനെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ബാലരാമപുരം സ്വദേശിനിയായ പെൺകുട്ടിയാണ് പ്രസവിച്ചത്.

## Article Content

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17കാരി പ്രസവിച്ചു. നവജാത ശിശുവിനെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ബാലരാമപുരം സ്വദേശിനിയായ പെൺകുട്ടിയാണ് പ്രസവിച്ചത്.

ഇന്ന് വൈകിട്ട് അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ എത്തിയ ഉടൻ തന്നെ പെൺകുട്ടിക്ക് പ്രസവവേദന തുടങ്ങി. തുടർന്ന് ആശുപത്രിയിൽ വച്ച് തന്നെ പ്രസവം നടന്നു.

പ്രസവം സുഖമായി നടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ചു. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ വിദഗ്ധ പരിചരണത്തിനായി ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൂടുതൽ നിരീക്ഷണത്തിലും ചികിത്സയിലുമാണ് ഇരുവരും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ആർക്കാണ് പങ്കുള്ളതെന്നും ആരാണ് ഉത്തരവാദിയെന്നും സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കാനും ബാലാവകാശ സംഘടനകളുടെ സഹായം തേടാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സംഭവം അറിഞ്ഞ ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ജുവനൈൽ വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375612/neyyattinkara-17-year-old-girl-delivery-sat-hospital-police-case)