---
title: "നാളെയും അവധിയാണേ ....! ജില്ലയിൽ ഓറഞ്ച് അലേർട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് വയനാട് കലക്ടര്‍ "
english_title: "Wayanad Schools Colleges Holiday Tomorrow Orange Alert Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375601/wayanad-schools-colleges-holiday-tomorrow-orange-alert"
published_at: "2026-07-30T19:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5d6e41afe_wayanad-schools-colleges-holiday-tomorrow-orange-alert.jpg"
keywords: ["Wayanad", "Holiday", "Orange Alert", "Heavy Rain", "Kerala Weather", "School Holiday"]
---

# നാളെയും അവധിയാണേ ....! ജില്ലയിൽ ഓറഞ്ച് അലേർട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് വയനാട് കലക്ടര്‍ 

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ നാളെയും കേന്ദ്രകാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

## Article Content

**കല്‍പ്പറ്റ: **വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ നാളെയും കേന്ദ്രകാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ച്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റന്നാളും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375601/wayanad-schools-colleges-holiday-tomorrow-orange-alert)