---
title: "'തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവർ ബിജെപിക്ക് വഴങ്ങി' -പി രാജീവ്"
english_title: "P Rajeev Slams Govt Over PM Shri, Accuses Secret Deal With BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375598/p-rajeev-pm-shri-scheme-kerala-govt-bjp-allegation"
published_at: "2026-07-30T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b58cc67a55_p-rajeev-pm-shri-scheme-kerala-govt-bjp-allegation.jpg"
keywords: ["PM Shri Scheme", "P Rajeev", "UDF Government", "Kerala Education"]
---

# 'തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവർ ബിജെപിക്ക് വഴങ്ങി' -പി രാജീവ്

> **Lead Summary:** > കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രി പി രാജീവ് രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പദ്ധതി "അറബിക്കടലിൽ വലിച്ചെറിയും" എന്ന് പറഞ്ഞവർ ഇപ്പോൾ ബിജെപിക്ക് വിധേയരായി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

> കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രി പി രാജീവ് രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പദ്ധതി "അറബിക്കടലിൽ വലിച്ചെറിയും" എന്ന് പറഞ്ഞവർ ഇപ്പോൾ ബിജെപിക്ക് വിധേയരായി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആർഎസ്എസ് അജണ്ട നടപ്പിലാക്കാനായി സർക്കാരും കേന്ദ്രവും തമ്മിൽ രഹസ്യ ധാരണയുണ്ടായെന്നും പി രാജീവ് കുറ്റപ്പെടുത്തി. കേരളത്തിൽ ഭരണം നടത്തുന്നവർ ബിജെപിക്ക് വേണ്ടി ഭരിക്കുന്നവരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

> വഖഫ് വിഷയത്തിലും പിഎം ശ്രീയിലും സർക്കാർ ബിജെപിക്ക് വഴങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പി രാജീവ് ആരോപിച്ചു. "കേന്ദ്രത്തിന്റെ കാൽ നക്കുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രിയും ഈ സർക്കാരും മാറിയില്ലേ" എന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായത്. നിലവിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തീരുമാനത്തെ ന്യായീകരിച്ചു.

കരാറിൽ സംസ്ഥാനം ഇതിനോടകം ഒപ്പുവെച്ച സാഹചര്യത്തിൽ പിന്മാറുന്നത് നിയമപരമായി ബാധ്യതയുണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ വാദം.

പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകൾ ഏതൊക്കെയെന്ന് സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന കാര്യം യുഡിഎഫ് ആഭ്യന്തര ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375598/p-rajeev-pm-shri-scheme-kerala-govt-bjp-allegation)