---
title: "സംശയത്തിന്റെ പേരിൽ ക്രൂരത; 5 മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ"
english_title: "Chennai Pregnant Woman Murdered By Husband Kanchipuram Domestic Violence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375576/chennai-pregnant-woman-murdered-husband-kanchipuram"
published_at: "2026-07-30T17:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3b55a3124_chennai-pregnant-woman-murdered-husband-kanchipuram.jpg"
keywords: ["Chennai Murder", "Pregnant Woman", "Domestic Violence", "Kanchipuram", "Tamil Nadu"]
---

# സംശയത്തിന്റെ പേരിൽ ക്രൂരത; 5 മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ

> **Lead Summary:** ചെന്നൈ:**[**ഗർഭത്തിന് ഉത്തരവാദി താനല്ലെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി സോണിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോംഗാർഡായ ഭർത്താവ് സോമസുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം.

## Article Content

ചെന്നൈ:**[**ഗർഭത്തിന് ഉത്തരവാദി താനല്ലെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി സോണിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോംഗാർഡായ ഭർത്താവ് സോമസുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം.

ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സോണിയ ഗർഭിണിയായതോടെയാണ് തർക്കം രൂക്ഷമായത്. കുഞ്ഞ് തന്റേതല്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കുട്ടികളുണ്ടാകില്ലെന്നുമായിരുന്നു സോമസുന്ദരത്തിന്റെ വാദം. ചൊവ്വാഴ്ച പുലർച്ചെയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും തുടർന്ന് സോമസുന്ദരം സോണിയയെ കഴുത്തുഞെറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സോണിയയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പോലീസിന് മുന്നിലും പ്രതി പഴയ മൊഴി ആവർത്തിച്ചു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനിടെ നടന്ന മരണമായതിനാൽ ആർ.ഡി.ഒയുടെ (RDO) സാന്നിധ്യത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375576/chennai-pregnant-woman-murdered-husband-kanchipuram)