---
title: "വിലകുറഞ്ഞ മദ്യം വാങ്ങി 'ബ്ലാക്ക് ലേബൽ' നിർമ്മാണം; തിരുവനന്തപുരത്ത് വൻ വ്യാജ മദ്യവേട്ട ഒരാൾ അറസ്റ്റിൽ "
english_title: "Fake Liquor Manufacturing Unit Busted Thiruvananthapuram Black Label"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375569/fake-liquor-manufacturing-thiruvananthapuram-hashim-sulfiker"
published_at: "2026-07-30T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3707d870e_fake-liquor-manufacturing-thiruvananthapuram-hashim-sulfiker.jpg"
keywords: ["Fake Liquor", "Thiruvananthapuram", "Excise", "Black Label", "Bevco"]
---

# വിലകുറഞ്ഞ മദ്യം വാങ്ങി 'ബ്ലാക്ക് ലേബൽ' നിർമ്മാണം; തിരുവനന്തപുരത്ത് വൻ വ്യാജ മദ്യവേട്ട ഒരാൾ അറസ്റ്റിൽ 

> **Lead Summary:** തിരുവനന്തപുരം:**[** ജവാൻ ഉൾപ്പെടെയുള്ള വിലകുറഞ്ഞ മദ്യത്തിൽ രാസവസ്തുക്കളും നിറങ്ങളും കലർത്തി പ്രമുഖ ബ്രാൻഡുകളാക്കി മാറ്റി വിൽപന നടത്തിവന്ന വ്യാജ മദ്യ നിർമ്മാണ കേന്ദ്രം തിരുവനന്തപുരത്ത് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കറിനെ പോലീസ് പിടികൂടി.

## Article Content

തിരുവനന്തപുരം:**[** ജവാൻ ഉൾപ്പെടെയുള്ള വിലകുറഞ്ഞ മദ്യത്തിൽ രാസവസ്തുക്കളും നിറങ്ങളും കലർത്തി പ്രമുഖ ബ്രാൻഡുകളാക്കി മാറ്റി വിൽപന നടത്തിവന്ന വ്യാജ മദ്യ നിർമ്മാണ കേന്ദ്രം തിരുവനന്തപുരത്ത് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കറിനെ പോലീസ് പിടികൂടി.

ബെവ്‌കോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കൂട്ടിക്കലർത്തിയാണ് ഇയാൾ ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വൻകിട വിദേശ ബ്രാൻഡുകളുടെ പേരുകളിൽ വ്യാജമായി നിർമ്മിച്ചിരുന്നത്. ഇയാളിൽ നിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ സാധാരണ മദ്യവും പിടിച്ചെടുത്തു.

ഇങ്ങനെ നിർമ്മിക്കുന്ന വ്യാജ മദ്യം നഗരത്തിലെ വിവിധ ബാറുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതായി പോലീസിന് സംശയമുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാറുകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375569/fake-liquor-manufacturing-thiruvananthapuram-hashim-sulfiker)