---
title: "സഞ്ചാരികളുടെ ഒഴുക്കിൽ തായ്‌ലൻഡ്; ഈ വർഷം എത്തിയത് കോടിക്കണക്കിന് വിദേശികൾ, വാ നമ്മക്കും പോവാം! "
english_title: "Thailand Targets 35 Million Tourists In 2026, Sees 16.2 Million Arrivals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375564/thailand-tourism-35-million-visitors-2026"
published_at: "2026-07-30T16:30:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b2efa30b7b_thailand-tourism-35-million-visitors-2026.jpg"
keywords: ["Thailand Tourism", "Travel", "Asia", "Digital Arrival Card", "India"]
---

# സഞ്ചാരികളുടെ ഒഴുക്കിൽ തായ്‌ലൻഡ്; ഈ വർഷം എത്തിയത് കോടിക്കണക്കിന് വിദേശികൾ, വാ നമ്മക്കും പോവാം! 

> **Lead Summary:** **[**ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടപ്രധാനിയായ തായ്‌ലൻഡിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമാകുന്നു. ഈ വർഷം രാജ്യത്തേക്ക് ഏകദേശം 35 ദിലക്ഷം വിദേശ സഞ്ചാരികൾ എത്തുുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

## Article Content

**[**ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടപ്രധാനിയായ തായ്‌ലൻഡിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമാകുന്നു. ഈ വർഷം രാജ്യത്തേക്ക് ഏകദേശം 35 ദിലക്ഷം വിദേശ സഞ്ചാരികൾ എത്തുുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

വേനൽക്കാല അവധിക്കാലം ആരംഭിച്ചതോടെ ചൈന, മലേഷ്യ, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെത്തുന്ന വിദേശികൾക്കായി പുതിയ യാത്രാ മാനദണ്ഡങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും തായ്‌ലൻഡ് സർക്കാർ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാർ എത്തുന്നതിന് മുൻപ് ഓൺലൈനായി ഡിജിറ്റൽ അറൈവൽ കാർഡ് പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്.

സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ഡിജിറ്റൽ ആപ്ലിക്കേഷനുകളും ഇമിഗ്രേഷൻ വിഭാഗം നടപ്പിലാക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള യാത്രാ പ്രതിസന്ധികൾക്കിടയിലും മികച്ച സാമ്പത്തിക വളർച്ചയും വിനോദസഞ്ചാര രംഗത്തെ ഉണർവുമാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാര രംഗത്ത് പുതിയ നാഴികക്കല്ല് പിന്നിട്ട് തായ്‌ലൻഡ്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 1.62 കോടിയിലധികം (16,210,890) വിദേശ സഞ്ചാരികളാണ് തായ്‌ലൻഡ് സന്ദർശിച്ചത്. ടൂറിസം മേഖലയിലൂടെ മാത്രം രാജ്യത്തിന് 7.82 ലക്ഷം കോടിയിലധികം രൂപയുടെ (24 ബില്യൺ ഡോളർ) വരുമാനമാണ് ഈ കാലയളവിൽ ലഭിച്ചതെന്ന് ടൂറിസം-കായിക മന്ത്രാലയം വ്യക്തമാക്കി.

ചൈന, മലേഷ്യ, ഇന്ത്യ, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് തായ്‌ലൻഡിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും. ഇതിൽ ചൈനയിൽ നിന്നുള്ള സന്ദർശകരാണ് ഒന്നാം സ്ഥാനത്ത്.

വേനൽക്കാല അവധിക്കാലം ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും അവധിക്കാല യാത്രികരും തായ്‌ലൻഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള യാത്രാ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിൽ ടൂറിസം മേഖല നിർണായക പങ്കുവേവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375564/thailand-tourism-35-million-visitors-2026)