---
title: "നാവിൽ കൊതിയൂറും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ റവ കേസരി"
english_title: "Easy Rava Kesari Recipe In 15 Minutes With Few Ingredients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375559/easy-rava-kesari-recipe-malayalam"
published_at: "2026-07-30T16:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b2978ad694_easy-rava-kesari-recipe-malayalam.jpg"
keywords: ["Rava Kesari", "Sweet Recipe", "Kerala", "Easy Dessert", "Kids Favorite"]
---

# നാവിൽ കൊതിയൂറും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ റവ കേസരി

> **Lead Summary:** പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു ക്ലാസിക് സ്വീറ്റാണ് കേസരി .വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് രുചികരമായി റവ കേസരി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.**

## Article Content

പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു ക്ലാസിക് സ്വീറ്റാണ് കേസരി .വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് രുചികരമായി റവ കേസരി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.**

ചേരുവകൾ:**

*വറുത്ത റവ - 1 കപ്പ്*

*പഞ്ചസാര - 1 1/4 കപ്പ് (മധുരം കൂടുതൽ വേണമെങ്കിൽ ഒന്നര കപ്പ് ആക്കാം)*

*നെയ്യ് - 4 മുതൽ 5 വലിയ സ്പൂൺ വരെ*

*ചൂടുവെള്ളം - 3 കപ്പ്*

*അണ്ടിപ്പരിപ്പും മുന്തിരിയും - ആവശ്യത്തിന്*

*ഏലയ്ക്കാ പൊടിച്ചത് - 1 ചെറിയ സ്പൂൺ*

*കേസരി പൗഡർ / ഓറഞ്ച് ഫുഡ് കളർ - ഒരു നുള്ള്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാനിൽ അൽപ്പം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. അതേ പാനിലേക്ക് റവ ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക (റവയുടെ നിറം മാറിപ്പോകരുത്). ഇത് കോരി മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് ഒരു നുള്ള് കേസരി പൗഡറും ചേർക്കാം.

തിളച്ച വെള്ളം ചെറിയ തീയിലാക്കി, വറുത്തു വെച്ചിട്ടുള്ള റവ അൽൽപ്പാൽപ്പമായി ചേർത്ത് കട്ടകെട്ട ഇളക്കിക്കൊടുക്കുക. വെള്ളം പൂർണ്ണമായും വറ്റി റവ നന്നായി വെന്തുവരുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർക്കുക.

പഞ്ചസാര അലിഞ്ഞു വരുമ്പോൾ മിശ്രിതം വീണ്ടും ഇളകിവരും. ഈ സമയത്ത് ബാക്കി നിൽക്കുന്ന നെയ്യ് കൂടി അൽൽപ്പാൽപ്പമായി ചേർത്ത് നന്നായി യോജിപ്പിക്കുക. കേസരി പാനിൽ ഒട്ടാതെ വിട്ടുവരുമ്പോൾ വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങാം.

രുചികരമായ റവ കേസരി തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375559/easy-rava-kesari-recipe-malayalam)