---
title: "അയ്യോ ഇങ്ങനെ ചെയ്യല്ലേ...: മഴക്കാലത്ത് തുണി അകത്ത് വിരിച്ചിടാറുണ്ടോ? ക്ഷണിച്ചുവരുത്തുന്നത്  വൻ ആപത്ത്!"
english_title: "Drying Clothes Indoors During Monsoon Causes Health Issues: Tips To Avoid Mold And Smell"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375558/monsoon-drying-clothes-indoors-health-risks-mold-solutions"
published_at: "2026-07-30T16:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b2b02a9375_monsoon-drying-clothes-indoors-health-risks-mold-solutions.jpg"
keywords: ["Monsoon Tips", "Indoor Drying", "Health", "Kerala Rain", "Home Care"]
---

# അയ്യോ ഇങ്ങനെ ചെയ്യല്ലേ...: മഴക്കാലത്ത് തുണി അകത്ത് വിരിച്ചിടാറുണ്ടോ? ക്ഷണിച്ചുവരുത്തുന്നത്  വൻ ആപത്ത്!

> **Lead Summary:** **** മഴക്കാലത്ത് ഈർപ്പം അന്തരീക്ഷത്തിൽ ഇരട്ടിക്കുന്നതോടെ തുണികൾ വെളിയിൽ ഉണക്കാൻ കഴിയാത്തത് വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ്. പലരും ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വീടിനുള്ളിൽ തുണി വിരിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിനും വീടിന്റെ അന്തരീക്ഷത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**** മഴക്കാലത്ത് ഈർപ്പം അന്തരീക്ഷത്തിൽ ഇരട്ടിക്കുന്നതോടെ തുണികൾ വെളിയിൽ ഉണക്കാൻ കഴിയാത്തത് വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ്. പലരും ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വീടിനുള്ളിൽ തുണി വിരിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിനും വീടിന്റെ അന്തരീക്ഷത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

**ആരോഗ്യ പ്രശ്നങ്ങൾ: **അകത്തിടുന്ന തുണിയിലെ ഈർപ്പം അന്തരീക്ഷത്തിലേക്ക് ആവിയായി മാറുന്നത് വീടിനുള്ളിൽ ഈർപ്പത്തിന്റെ അളവ്  വർദ്ധിപ്പിക്കും. ഇത് ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജി എന്നിവയുള്ളവരിൽ ബുദ്ധിമുട്ടുകൾ ഇരട്ടിപ്പിക്കും.

**ദുർഗന്ധം: **തുണി ഉണങ്ങാൻ സമയമെടുക്കുമ്പോൾ ബാക്ടീരിയകളും പൂപ്പലുകളും പെരുകുകയും, തുണിക്ക് ഒരുതരം പൂപ്പൽ നാറ്റം (Musty smell) വരികയും ചെയ്യും.

**പൂപ്പൽ വളർച്ച : **വീടിന്റെ ചുവരുകളിലും മൂലകളിലും പൂപ്പൽ വളരാൻ ഈ സാഹചര്യം കാരണമാകും. ഇത് വീടിന്റെ ഭംഗി കെടുത്തുന്നതിനൊപ്പം ആരോഗ്യത്തിനും ഹാനികരമാണ്.

ഇതിന് പരിഹാരമായി ചെയ്യേണ്ട കാര്യങ്ങൾ:

**ഫാൻ ഉപയോഗിക്കുക: **തുണി അകത്ത് വിരിക്കുമ്പോൾ സീലിംഗ് ഫാനോ ടേബിൾ ഫാനോ ഓൺ ചെയ്തു വെക്കുക. ഇത് വായുസഞ്ചാരം വർദ്ധിപ്പിച്ച് തുണി പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും.

**ഡിഹ്യൂമിഡിഫയർ**: മുറിയിലെ ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാം.

**അകത്ത് ഉണക്കുന്നതിനുള്ള സ്റ്റാൻഡുകൾ: **തുണി അകത്ത് ഇടുകയാണെങ്കിൽ, അടുപ്പിച്ച് ഇടാതെ വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ അകറ്റി വിരിക്കുക.

**അയേൺ ചെയ്യാം:** തുണി പൂർണ്ണമായി ഉണങ്ങിയില്ലെങ്കിലും ഇസ്തിരിയിട്ടാൽ ബാക്ടീരിയകളെ നശിപ്പിക്കാനും ഈർപ്പം മാറ്റാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375558/monsoon-drying-clothes-indoors-health-risks-mold-solutions)