---
title: "കോഴിക്കോട് ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kozhikode Woman Found Dead At Husband's House Ulliyeri Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375553/kozhikode-ulliyeri-woman-found-dead-husband-house-police-probe"
published_at: "2026-07-30T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b24724a740_kozhikode-ulliyeri-woman-found-dead-husband-house-police-probe.jpg"
keywords: ["Kozhikode Suicide Case", "Ulliyeri Woman Death", "Sevabharathi", "Ulliyeri Police"]
---

# കോഴിക്കോട് ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : **ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനിയായ സൗമ്യ ആണ് മരിച്ചത്. ഉള്ളിയേരി സ്വദേശി രാജുവാണ് സൗമ്യയുടെ ഭർത്താവ്. വിളയാറച്ചാൽ ഡ്രൈവർ മോഹൻ - സീത ദമ്പതികളുടെ മകളാണ് സൗമ്യ.

## Article Content

**കോഴിക്കോട് : **ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനിയായ സൗമ്യ ആണ് മരിച്ചത്. ഉള്ളിയേരി സ്വദേശി രാജുവാണ് സൗമ്യയുടെ ഭർത്താവ്. വിളയാറച്ചാൽ ഡ്രൈവർ മോഹൻ - സീത ദമ്പതികളുടെ മകളാണ് സൗമ്യ.

സേവാഭാരതിയുടെ സജീവ പ്രവർത്തകയായി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു സൗമ്യ. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375553/kozhikode-ulliyeri-woman-found-dead-husband-house-police-probe)