---
title: "'രക്ഷാസാക്ഷി ഫണ്ട് കള്ളനെന്ന് ', പയ്യന്നൂർ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം, എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ"
english_title: "Payyannur Election Result: TI Madhusoodanan Moves High Court Against V Kunjikrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375552/payyannur-election-petition-ti-madhusoodanan-v-kunjikrishnan-high-court"
published_at: "2026-07-30T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b230a5334a_payyannur-election-petition-ti-madhusoodanan-v-kunjikrishnan-high-court.jpg"
keywords: ["Payyannur Election Result", "V Kunjikrishnan", "TI Madhusoodanan", "Kerala High Court", "Election Petition"]
---

# 'രക്ഷാസാക്ഷി ഫണ്ട് കള്ളനെന്ന് ', പയ്യന്നൂർ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം, എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ

> **Lead Summary:** കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡി എഫ് പിന്തുണയോടെ വിജയിച്ച എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടിയെടുത്തതാണ് വി കുഞ്ഞികൃഷ്ണന്റെ വിജയമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

## Article Content

കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡി എഫ് പിന്തുണയോടെ വിജയിച്ച എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടിയെടുത്തതാണ് വി കുഞ്ഞികൃഷ്ണന്റെ വിജയമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

> തനിക്കെതിരെ രേഖകളോ തെളിവുകളോ ഇല്ലാതെ "രക്ഷസാക്ഷി ഫണ്ട് കള്ളൻ" എന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചുവെന്നും മധുസൂദനൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പ്രസംഗങ്ങളിലൂടെ തന്നെ കളങ്കിതനായി ചിത്രീകരിക്കാനാണ് വി കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്ന് ഹർജിയിൽ പറയുന്നു.

> "രക്ഷസാക്ഷി ഫണ്ട് കള്ളൻ" എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. എന്നിട്ടും ഈ വ്യാജ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണൻ തന്നെ തോൽപ്പിച്ചതെന്ന് മധുസൂദനൻ ആരോപിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണമാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ടാണ് മധുസൂദനൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നാണ് ആവശ്യം.

ഹർജി പരിഗണിച്ച ഹൈക്കോടതി ചില സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി. പിഴവുകൾ തിരുത്തി വീണ്ടും ഹർജി സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ഹർജിയിൽ ചില അപാകതകൾ ഉള്ളതിനാലാണ് തിരുത്തി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കും. തിരുത്തിയ ഹർജി സമർപ്പിച്ച ശേഷം മാത്രമേ കേസിന്റെ വിശദമായ വാദം നടക്കൂ.

എൽഡിഎഫിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ്  വി കുഞ്ഞികൃഷ്ണൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ടി ഐ മധുസൂദനൻ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

> "രക്ഷസാക്ഷി ഫണ്ട്" വിഷയം പ്രചാരണത്തിൽ വലിയ ചർച്ചയായിരുന്നു. ഹർജി തിരുത്തി സമർപ്പിച്ച ശേഷം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഹർജി നിലനിൽക്കുമെന്ന് കോടതി കണ്ടെത്തുകയാണെങ്കിൽ വി കുഞ്ഞികൃഷ്ണൻ വിശദമായ മറുപടി നൽകേണ്ടി വരും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375552/payyannur-election-petition-ti-madhusoodanan-v-kunjikrishnan-high-court)