---
title: "ഫോൺ ഉപയോഗം ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു; തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്"
english_title: "Using Phone In Bed At Night Harms Sleep And Brain Health Experts Warn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375541/phone-use-before-sleep-harms-brain-health"
published_at: "2026-07-30T15:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1c59cd1bd_phone-use-before-sleep-harms-brain-health.jpg"
keywords: ["Sleep", "Phone Use", "Blue Light", "Melatonin", "Brain Health", "Insomnia"]
---

# ഫോൺ ഉപയോഗം ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു; തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്

> **Lead Summary:** **[**കിടക്കയിൽ കിടന്ന് ഫോൺ ഉപയോഗിക്കുന്ന ശീലം തലച്ചോറിന്റെ ആരോഗ്യത്തെയും ഉറക്കത്തെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാത്രി വൈകി സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതും വീഡിയോകൾ കാണുന്നതും തലച്ചോറിനെ നിരന്തരം ഉത്തേജിപ്പിക്കുകയും, ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

## Article Content

**[**കിടക്കയിൽ കിടന്ന് ഫോൺ ഉപയോഗിക്കുന്ന ശീലം തലച്ചോറിന്റെ ആരോഗ്യത്തെയും ഉറക്കത്തെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാത്രി വൈകി സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതും വീഡിയോകൾ കാണുന്നതും തലച്ചോറിനെ നിരന്തരം ഉത്തേജിപ്പിക്കുകയും, ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം ശരീരത്തിന്റെ ആന്തരിക ഘടനയെ തകരാറിലാക്കുന്നതിനാൽ, വൈകി ഉറങ്ങിയാലും രാവിലെ കൂടുതൽ സമയം കിടന്നുറങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ഉറക്കമില്ലായ്മ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും വൈകാരിക സ്ഥിരതയെയും സാരമായി ബാധിക്കാറുണ്ട്. ഓർമ്മശക്തി കുറയുക, ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷി മന്ദഗതിയിലാകുക, അനാവശ്യ ഉത്കണ്ഠ, ദേഷ്യം, ബ്രയിൻ ഫോഗ്, മൈഗ്രേൻ തലവേദന വർദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.

ഉറക്കക്കുറവ് മൂലം ക്ഷീണം തോന്നിയിട്ടും ഉറങ്ങാൻ സാധിക്കാതിരിക്കുക, രാത്രിയിൽ ഇടയ്ക്കിടെ ഉറക്കംണരുക, രാവിലെ ഉന്മേഷമില്ലായ്മ അനുഭവപ്പെടുക, പകൽ സമയത്ത് അമിതമായ ഉറക്കം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ വിദഗ്ധനായ ഒരു ഡോക്ടറുടെയോ സ്ലീപ്പ് സ്പെഷ്യലിസ്റ്റിന്റെയോ സേവനം തേടേണ്ടതാണ്.

ഉറക്കക്കുറവ് ശരീരത്തിലെ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളായ ഗ്രെലിൻ (Ghrelin), ലെപ്റ്റിൻ (Leptin) എന്നിവയുടെ അളവിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ഇത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. നിരന്തരമായ ഉറക്കമില്ലായ്മ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും, അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

രാത്രി ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിെവക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

ഉറങ്ങുന്ന മുറിയിൽ വെളിച്ചം കുറയ്ക്കുന്നതും, കൃത്യമായ സമയത്ത് ഉറങ്ങാൻ കിടക്കുന്നതും എഴുന്നേൽക്കുന്നതുമായ ശീലങ്ങൾ പാലിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375541/phone-use-before-sleep-harms-brain-health)