---
title: "'ദൈവമേ പൊറുക്കണം....!' പ്രതിഷ്ഠയ്ക്ക് മുന്നിൽ കൈകൂപ്പി തൊഴുത് വണങ്ങി മോഷ്ടാക്കൾ, പിന്നാലെ  കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം"
english_title: "Nagpur Temple Theft CCTV Video Men Seek Forgiveness Then Steal Donation Box"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375524/nagpur-temple-theft-cctv-men-seek-forgiveness-steal-donation-box"
published_at: "2026-07-30T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b0d096e31e_nagpur-temple-theft-cctv-men-seek-forgiveness-steal-donation-box.jpg"
keywords: ["Nagpur Temple Theft", "CCTV Video", "Maharashtra", "Donation Box Theft", "Sheetalamata Temple"]
---

# 'ദൈവമേ പൊറുക്കണം....!' പ്രതിഷ്ഠയ്ക്ക് മുന്നിൽ കൈകൂപ്പി തൊഴുത് വണങ്ങി മോഷ്ടാക്കൾ, പിന്നാലെ  കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **നാഗ്പുർ: **ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവം മഹാരാഷ്ട്രയിലെ നാഗ്പുരിൽ. ശീതളമാതാ ക്ഷേത്രത്തിലാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

## Article Content

**നാഗ്പുർ: **ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവം മഹാരാഷ്ട്രയിലെ നാഗ്പുരിൽ. ശീതളമാതാ ക്ഷേത്രത്തിലാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇക്കഴിഞ്ഞ 28ന് പുലർച്ചെ 2:20നായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ ക്ഷേത്രപരിസരത്തേക്ക് എത്തുന്നത് കാണാം. ഇവരിൽ ഒരാൾ പ്രതിഷ്ഠയ്ക്ക് മുന്നിൽ കൈകൂപ്പി ദൈവത്തോട് മാപ്പ് ചോദിക്കുന്നതും മറ്റൊരാൾ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം.

ചുറ്റും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയ ശേഷമാണ് ഇരുവരും മോഷണത്തിന് തുനിഞ്ഞത്. പണിപ്പെട്ട് കാണിക്കവഞ്ചി തുറന്ന പ്രതികൾ അതിലെ പണം ബാഗിലാക്കി മുങ്ങുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാവിലെ 8 മണിയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.

ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. തുടർന്ന് ക്ഷേത്ര അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം മോഷണം നടത്തിയ സംഭവം നാട്ടുകാർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. നാഗ്പുർ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375524/nagpur-temple-theft-cctv-men-seek-forgiveness-steal-donation-box)