---
title: "എരുമയോടുള്ള സ്നേഹം തീർത്ത ദുരന്തം...! കുളത്തിൽ പെട്ട എരുമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകനും മുങ്ങിമരിച്ചു"
english_title: "Mother And Son Drown In UP While Trying To Rescue Buffalo From Pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375515/up-amethi-mother-son-drown-rescuing-buffalo-pond"
published_at: "2026-07-30T13:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b064dd0cbf_up-amethi-mother-son-drown-rescuing-buffalo-pond.jpg"
keywords: ["Uttar Pradesh News", "Amethi", "Drowning Accident", "Buffalo Rescue", "India News"]
---

# എരുമയോടുള്ള സ്നേഹം തീർത്ത ദുരന്തം...! കുളത്തിൽ പെട്ട എരുമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകനും മുങ്ങിമരിച്ചു

> **Lead Summary:** **കാൺപുർ: **എരുമയെ കുളത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും 19 വയസ്സുള്ള മകനും മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ അമേത്തിയ്ക്ക് അടുത്ത നുവാവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗീതാ വിശ്വകർമ്മ , മകൻ ദീപക് എന്നിവരാണ് മരണപ്പെട്ടത്.

## Article Content

**കാൺപുർ: **എരുമയെ കുളത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും 19 വയസ്സുള്ള മകനും മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ അമേത്തിയ്ക്ക് അടുത്ത നുവാവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗീതാ വിശ്വകർമ്മ , മകൻ ദീപക് എന്നിവരാണ് മരണപ്പെട്ടത്.

വീടിന് സമീപത്തെ പറമ്പിൽ മേയാൻ വിട്ടിരുന്ന എരുമ അബദ്ധത്തിൽ കുളത്തിൽ അകപ്പെടുകയായിരുന്നു. ഇത് കണ്ട് സ്ഥലത്തെത്തിയ ഗീത മകനായ ദീപക് കളിവിളിച്ചു വരുത്തി. എരുമയെ കരയ്ക്ക് കയറ്റാൻ വേണ്ടി കുളത്തിലിറങ്ങിയ ദീപക് കയത്തിൽ അകപ്പെട്ടുപോയി. മകൻ മുങ്ങിത്താഴുന്നത് കണ്ട് പരിഭ്രാന്തയായ അമ്മ ഗീതയും പിന്നാലെ കുളത്തിലേക്ക് ചാടുകയായിരുന്നു.

തുടർന്ന് ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോയി. ഇതുകണ്ട് രക്ഷിക്കാനായി ഗീതയുടെ ഇളയമകൻ ആദർശും കുളത്തിലേക്ക് ചാടിയെങ്കിലും അവനും മുങ്ങിത്താഴാൻ തുടങ്ങി. ഭാഗ്യവശ് ഓടിക്കൂടിയ നാട്ടുകാർ ആദർഷിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടർന്ന് ഗീതയെയും ദീപക്കിനെയും നാട്ടുകാർ കുളത്തിൽനിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോക്ടർമാർ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375515/up-amethi-mother-son-drown-rescuing-buffalo-pond)