---
title: "വടകര എംഡിഎംഎ കേസ്; അറസ്റ്റിലായ പേരാമ്പ്രയിലെ രണ്ട് അധ്യാപികമാർ ഇടത് സംഘടനയുടെ മുൻ ഭാരവാഹികൾ, സംഘടനയിൽ നിന്ന് പുറത്താക്കി"
english_title: "Vadakara MDMA Case Teachers Arrested Left Organization Leaders Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375509/vadakara-mdma-case-teachers-arrested-operation-toofan-left-organization"
published_at: "2026-07-30T13:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6afeb5e84b7_vadakara-mdma-case-teachers-arrested-operation-toofan-left-organization.jpg"
keywords: ["MDMA Case", "Vadakara MDMA Case", "Operation Toofan", "Teacher Arrest", "Drug Racket", "Kavya", "Neeshma"]
---

# വടകര എംഡിഎംഎ കേസ്; അറസ്റ്റിലായ പേരാമ്പ്രയിലെ രണ്ട് അധ്യാപികമാർ ഇടത് സംഘടനയുടെ മുൻ ഭാരവാഹികൾ, സംഘടനയിൽ നിന്ന് പുറത്താക്കി

> **Lead Summary:** **വടകര ( കോഴിക്കോട് ) : **വടകരയിലെ പ്രശസ്തമായ 'ഓപ്പറേഷൻ തൂഫാൻ' അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായ എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് സംഘടനയുടെ മുൻ ഭാരവാഹികൾ ആണെന്ന് കണ്ടെത്തൽ. സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിൽ പ്രവർത്തിച്ചിരുന്നവരാണ്.

## Article Content

**വടകര ( കോഴിക്കോട് ) : **വടകരയിലെ പ്രശസ്തമായ 'ഓപ്പറേഷൻ തൂഫാൻ' അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായ എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് സംഘടനയുടെ മുൻ ഭാരവാഹികൾ ആണെന്ന് കണ്ടെത്തൽ. സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിൽ പ്രവർത്തിച്ചിരുന്നവരാണ്.

കഴിഞ്ഞ വർഷം ഇരുവരും പേരാമ്പ്ര യൂണിറ്റിന്റെ ഭാരവാഹിത്വവും വഹിച്ചിരുന്നു. കഴിഞ്ഞ വർഷം പേരാമ്പ്രയിൽ നടന്ന കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഇരുവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തത്. അറസ്റ്റിലായ അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംഘടന അന്ന് പുറത്തിറക്കിയ പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

> എന്നാൽ അറസ്റ്റിനെ തുടർന്ന് ഇവരെ സംഘടനയിൽ നിന്ന് പുറത്താക്കി. "മറ്റാരും ഭാരവാഹിത്വം ഏൽക്കാൻ തയാറാകാത്തതുകൊണ്ടാണ് ഇവരെ ചുമതല ഏൽപ്പിച്ചത്. ഈ വർഷം ഇവർ സംഘടനാ അംഗത്വം പുതുക്കിയിട്ടില്ല" എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാർ ഇടത് അനുഭാവികൾ ആണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ചയും അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബി.ആർ.സിയിലെ മൂന്ന് അധ്യാപകർ കേസിൽ ഉൾപ്പെട്ടുണ്ട്. കീർത്തനായായിരുന്നു ആദ്യം അറസ്റ്റിലായത്.

കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിലും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാൽ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവർ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങിയതായതാണ് പോലീസിന് ലഭിച്ച വിവരം.

> അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ 6 മാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി.അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. "കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ വലയിലാക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം" എന്ന് ഡിഐജി കെ. കാർത്തിക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375509/vadakara-mdma-case-teachers-arrested-operation-toofan-left-organization)