---
title: "വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ"
english_title: "Plus Two Student Found Dead In Varkala, Kerala Police Investigate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375504/varkala-plus-two-student-found-dead-cherunniyoor"
published_at: "2026-07-30T12:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6afb6c4f110_varkala-plus-two-student-found-dead-cherunniyoor.jpg"
keywords: ["Student Death", "Suicide", "Thiruvananthapuram News", "Police Investigation"]
---

# വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ സ്വദേശിനിയായ അനന്യ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

## Article Content

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ സ്വദേശിനിയായ അനന്യ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ അനന്യയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു അനന്യ.

സംഭവമറിഞ്ഞ് സ്കൂളിലെ അധ്യാപകരും സഹപാഠികളും ആശുപത്രിയിലെത്തി. പെട്ടെന്നുണ്ടായ വിയോഗത്തിൽ സ്കൂളും നാടും ഞെട്ടലിലാണ്. വിവരമറിഞ്ഞ് വർക്കല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരണകാരണം സംബന്ധിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

***മാനസിക സമ്മർദ്ദമോ വിഷമോ അനുഭവിക്കുന്നവർക്ക് സംസാരിക്കാൻ ആളുകളുണ്ട്. നിങ്ങളോ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലുമോ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഒരു വിശ്വസ്തരോട് സംസാരിക്കുകയോ പ്രൊഫഷണൽ സഹായം തേടുകയോ ചെയ്യുക. 24x7 ഹെൽപ്പ്‌ലൈനുകൾ: AASRA: 91-9820466726Sneha: 044-24640050 ആവശ്യമെങ്കിൽ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375504/varkala-plus-two-student-found-dead-cherunniyoor)