---
title: "മഴയത്ത് ചൂടൻ പഴംപൊരിയും കട്ടൻചായയും..! ഇന്ന് വൈകുന്നേരം കിടിലൻ 'പഴം പൊരി' ഉണ്ടാക്കാം  "
english_title: "Easy Kerala Pazham Pori Recipe At Home With Nenthrapazham"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375502/kerala-pazham-pori-recipe-nenthrapazham-easy"
published_at: "2026-07-30T12:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af8f4171b5_kerala-pazham-pori-recipe-nenthrapazham-easy.jpg"
keywords: ["Pazham Pori Recipe", "Kerala Snacks", "Nenthrapazham Bajji", "Evening Snacks"]
---

# മഴയത്ത് ചൂടൻ പഴംപൊരിയും കട്ടൻചായയും..! ഇന്ന് വൈകുന്നേരം കിടിലൻ 'പഴം പൊരി' ഉണ്ടാക്കാം  

> **Lead Summary:** **** മഴയത്ത് ചായയും ചൂടുള്ള പഴംപൊരിയും മലയാളിക്ക് എക്കാലത്തും ഒരു വികാരമാണ്. വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ കിട്ടുന്ന ആ നാടൻ മണം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. വീട്ടിൽ നേന്ത്രപ്പഴം കിടപ്പുണ്ടെങ്കിൽ ഇന്ന് തന്നെ ട്രൈ ചെയ്താലോ? 

## Article Content

**** മഴയത്ത് ചായയും ചൂടുള്ള പഴംപൊരിയും മലയാളിക്ക് എക്കാലത്തും ഒരു വികാരമാണ്. വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ കിട്ടുന്ന ആ നാടൻ മണം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. വീട്ടിൽ നേന്ത്രപ്പഴം കിടപ്പുണ്ടെങ്കിൽ ഇന്ന് തന്നെ ട്രൈ ചെയ്താലോ? 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കിടിലൻ സ്നാക്ക് വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് വീടുകളിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കടകളിലെ ചില്ലുകൂട്ടിൽ കാണുന്ന അതേ രുചിയിൽ, വളരെ എളുപ്പത്തിൽ നാവിൽ കൊതിയൂറുന്ന പഴംപൊരി വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...

**ആവശ്യമായ സാധനങ്ങൾ:**

നേന്ത്രപ്പഴം - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

മൈദ - 1 കപ്പ്

മഞ്ഞൾപ്പൊടി - ഒരു നുള്ള്

പഞ്ചസാര - 2 വലിയ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെള്ളം - മാവ് കലക്കാൻ ആവശ്യത്തിന്

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ ഒരു പാത്രത്തിൽ മൈദ, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള (ദോശമാവിനേക്കാൾ അല്പം കൂടി കുറുകിയ) പാകത്തിൽ കലക്കി എടുക്കുക.

പിന്നീട് നേന്ത്രപ്പഴം നീളത്തിലോ വട്ടത്തിലോ കഷണങ്ങളായി മുറിച്ചുവെക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അരിഞ്ഞുവെച്ച പഴക്കഷണങ്ങൾ തയ്യാറാക്കി വെച്ച മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിലേക്ക് ഇടുക. ഇടത്തരം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരുക. സ്വാദിഷ്ടമായ പഴംപൊരി തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375502/kerala-pazham-pori-recipe-nenthrapazham-easy)