---
title: "ദാരുണം; കാഞ്ഞങ്ങാട് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു"
english_title: "57-Year-Old Woman From Kanhangad Dies After Collapsing While Having Food"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375479/kanhangad-woman-karthyayani-dies-after-collapsing-while-eating"
published_at: "2026-07-30T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae8e773ac6_karthyayani.jpg"
keywords: ["Women Sudden Death", "Death News", "Kasaragod News"]
---

# ദാരുണം; കാഞ്ഞങ്ങാട് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറ സ്വദേശിനി കാർത്യായനി ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സ്വന്തം വീട്ടിൽ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

## Article Content

കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറ സ്വദേശിനി കാർത്യായനി ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സ്വന്തം വീട്ടിൽ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കാർത്യായനി കുഴഞ്ഞുവീഴുകയായിരുന്നു.സംഭവം കണ്ട ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലഭിക്കൂ. നിലവിൽ സ്വാഭാവിക മരണമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

ജാനകിയുടെയും പരേതനായ വി. മുത്തുവിന്റെയും മകളാണ് പരേതയായ കാർത്യായനി. ഭർത്താവ്: നാരായണൻ. മക്കൾ: മഹേഷ്, അശോകൻ, മണിക്കുട്ടൻ - മൂന്നുപേരും ഗൾഫിൽ ജോലി ചെയ്യുന്നു. അനീഷ്.

മരുമക്കൾ: ദീക്ഷ, ചിപ്പി, സ്വാതി.മൂന്ന് മക്കൾ വിദേശത്തായതിനാൽ വിവരം അറിഞ്ഞ് അവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ വിയോഗം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375479/kanhangad-woman-karthyayani-dies-after-collapsing-while-eating)