---
title: "ഇഷ്ടമില്ലെന്ന് പറഞ്ഞതല്ലേ ...? പ്രണയബന്ധം നിർത്തിയ വൈരാഗ്യം: മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ"
english_title: "Mananthavady Youth Arrested For Harassing Minor Girl POCSO Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375478/mananthavady-youth-arrested-harassing-minor-girl-pocso-case"
published_at: "2026-07-30T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae8e0542a6_mananthavady-youth-arrested-harassing-minor-girl-pocso-case.jpg"
keywords: ["Mananthavady POCSO Case", "Minor Girl", "Harassment", "Kerala Police"]
---

# ഇഷ്ടമില്ലെന്ന് പറഞ്ഞതല്ലേ ...? പ്രണയബന്ധം നിർത്തിയ വൈരാഗ്യം: മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

> **Lead Summary:** **മാനന്തവാടി: **പ്രണയബന്ധം അവസാനിപ്പിച്ചതിലെ വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് വച്ച് ശല്യം ചെയ്ത യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു ആണ് പിടിയിലായത്. കുട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനെ തുടർന്ന് പ്രതി കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും പൊതുസ്ഥലത്ത് വച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

## Article Content

**മാനന്തവാടി: **പ്രണയബന്ധം അവസാനിപ്പിച്ചതിലെ വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് വച്ച് ശല്യം ചെയ്ത യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു ആണ് പിടിയിലായത്. കുട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനെ തുടർന്ന് പ്രതി കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും പൊതുസ്ഥലത്ത് വച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഇതുകൂടാതെ സ്ഥിരമായി പിന്തുടർന്നും ഫോണിൽ വിളിച്ചും കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു.കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്പെക്ടർ റഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മാനന്തവാടി ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം. നിസാർ, മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്തവരെ ലക്ഷ്യം വച്ചുള്ള ഇത്തരം സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375478/mananthavady-youth-arrested-harassing-minor-girl-pocso-case)