---
title: " 'സാറേ, തല്ലല്ലേ.. ക്ലാസ് മുറിയിൽ  അധ്യാപകന്റെ അഴിഞ്ഞാട്ടം! തൃശൂരിൽ പേനയുടെ അടപ്പ് തിരഞ്ഞതിന്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ  ക്രൂരമർദ്ദനം"
english_title: "Thrissur Teacher Brutally Beats 9th Std Student In Classroom, Video Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375456/thrissur-teacher-beats-student-varavoor-school-video-"
published_at: "2026-07-30T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad4ee479ef_thrissur-teacher-beats-student-varavoor-school-video.jpg"
keywords: ["Varavoor School", "Teacher Assault", "Kerala Education", "Student Beaten", "School Violence"]
---

#  'സാറേ, തല്ലല്ലേ.. ക്ലാസ് മുറിയിൽ  അധ്യാപകന്റെ അഴിഞ്ഞാട്ടം! തൃശൂരിൽ പേനയുടെ അടപ്പ് തിരഞ്ഞതിന്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ  ക്രൂരമർദ്ദനം

> **Lead Summary:** **തൃശൂർ: ** തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും ബിജെപി പ്രവർത്തകനുമായ മണികണ്ഠനാണ് വിദ്യാർഥിയെ തല്ലിയത്. കഴിഞ്ഞ ആഴ്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

## Article Content

**തൃശൂർ: ** തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും ബിജെപി പ്രവർത്തകനുമായ മണികണ്ഠനാണ് വിദ്യാർഥിയെ തല്ലിയത്. കഴിഞ്ഞ ആഴ്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു. മർദ്ദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

നേരത്തെയും സമാന രീതിയിൽ മണികണ്ഠൻ വിദ്യാർഥികളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മർദ്ദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാർഥികൾ ഫോൺ കൊണ്ടുവരികയും മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

**വിദ്യാർത്ഥികളെ തല്ലുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ കേരള ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകളും നിയമപരമായ സമീപനവും താഴെ പറയുന്നവയാണ്:**

അച്ചടക്ക നടപടിയും നിയമപരമായ പരിധിയും: ***കുട്ടികളെ നന്നാക്കാനും ക്ലാസ് മുറികളിൽ അച്ചടക്കം പാലിക്കാനും വേണ്ടി അധ്യാപകർ സദുദ്ദേശ്യത്തോടെ കുറഞ്ഞ അളവിൽ ശാരീരിക ശിക്ഷ നൽകുന്നത്  ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി പല കേസുകളിലും വ്യക്തമാക്കിയിട്ടുണ്ട്.
***

കേസുകൾ റദ്ദാക്കൽ: *അധ്യാപകർക്ക് എതിരെയുള്ള ഇത്തരം പരാതികളിൽ, ദുഷ്ടലാക്കോ ക്രൂരതയോ ഇല്ലാതെ, വിദ്യാർത്ഥികളുടെ നന്മയ്ക്കായി ചെറിയ രീതിയിൽ ശിക്ഷിച്ചതാണെന്ന് വ്യക്തമായാൽ ഹൈക്കോടതി പൊതുവെ ക്രിമിനൽ നടപടികളും എഫ്.ഐ.ആറുകളും റദ്ദാക്കാറുണ്ട്.**
***

വകുപ്പുകൾ: *വിദ്യാർത്ഥികളെ തല്ലുന്നതുമായി ബന്ധപ്പെട്ട് പോലീസ്‌ കേസെടുക്കുമ്പോൾ പൊതുവെ ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act Section 75), ഭാരതീയ ന്യായ സംഹിത (BNS Section 118 / IPC Section 323) തുടങ്ങിയ വകുപ്പുകളാണ് ചുമത്താറുള്ളത്.**
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375456/thrissur-teacher-beats-student-varavoor-school-video-)