---
title: "ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; ബീഹാറിൽ ഭർത്താവിന്റെ സഹോദരൻ 22-കാരിയെ വെട്ടിക്കൊന്നു"
english_title: "Bihar Woman Killed By Husband Brother Over Food Serving Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375451/bihar-jahanabad-woman-killed-food-dispute-brother-in-law"
published_at: "2026-07-30T09:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad3f256f64_bihar-jahanabad-woman-killed-food-dispute-brother-in-law.jpg"
keywords: ["Bihar", "Jahanabad", "Murder", "Domestic Violence"]
---

# ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; ബീഹാറിൽ ഭർത്താവിന്റെ സഹോദരൻ 22-കാരിയെ വെട്ടിക്കൊന്നു

> **Lead Summary:** ദില്ലി: **[**ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22-കാരിയെ ഭർത്താവിന്റെ സഹോദരൻ കൊലപ്പെടുത്തി. അൻഷു കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

## Article Content

ദില്ലി: **[**ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22-കാരിയെ ഭർത്താവിന്റെ സഹോദരൻ കൊലപ്പെടുത്തി. അൻഷു കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കുനാൽ കുമാറിന്റെ സഹോദരനായ ധർമേന്ദ്ര കുമാറുമായി ഒരു വർഷം മുമ്പാണ് അൻഷുവിന്റെ വിവാഹം കഴിഞ്ഞത്. വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്ക് പോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. കുനാൽ അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, അൻഷുവിന്റെ കയ്യിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് കുനാൽ തർക്കമുണ്ടാക്കുകയായിരുന്നു.

വാക്കുതർക്കം രൂക്ഷമായതോടെ കുനാൽ അൻഷുവിനെ ക്രൂരമായി മർദ്ദിക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാറ്റുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375451/bihar-jahanabad-woman-killed-food-dispute-brother-in-law)