---
title: "ഉരുളെടുത്ത ആ രാത്രിക്ക് ഇന്ന് രണ്ടാണ്ട്; കണ്ണീരോർമ്മയിൽ വിലങ്ങാട് "
english_title: "Vilangad Landslide 2nd Anniversary Kozhikode Families Still Await Rehabilitation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375442/kozhikode-vilangad-landslide-2nd-anniversary-rehabilitation-demand"
published_at: "2026-07-30T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad0ea403a5_kozhikode-vilangaud-landslide-2nd-anniversary-rehabilitation-demand.jpg"
keywords: ["Vilangad Landslide", "Kozhikode", "Kerala Disaster", "Rehabilitation", "Chooralmala"]
---

# ഉരുളെടുത്ത ആ രാത്രിക്ക് ഇന്ന് രണ്ടാണ്ട്; കണ്ണീരോർമ്മയിൽ വിലങ്ങാട് 

> **Lead Summary:** നാ​ദാ​പു​രം ( കോഴിക്കോട്) : ദു​ര​ന്ത​പ്പെ​യ്ത്തി​ൽ വി​ല​ങ്ങാ​ട് വി​റ​ങ്ങ​ലി​ച്ചു​പോ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ര​ണ്ടാ​ണ്ട്. വയനാട് ചൂരൽമലയിലും മുണ്ടകൈയിലും മഴതാണ്ഡവമാടി നിരവധിപേരുടെ ജീവനെടുത്തപ്പോൾ കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മഴ ദുരന്തമായി മാറിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ശക്തി കൂടിയതോടെ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലുമുണ്ടാവുകയായിരുന്നു . നിരവധി വീടും , മാത്യു മാഷിനെയും നാടിന് നഷ്ടമായി.

## Article Content

നാ​ദാ​പു​രം ( കോഴിക്കോട്) : ദു​ര​ന്ത​പ്പെ​യ്ത്തി​ൽ വി​ല​ങ്ങാ​ട് വി​റ​ങ്ങ​ലി​ച്ചു​പോ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ര​ണ്ടാ​ണ്ട്. വയനാട് ചൂരൽമലയിലും മുണ്ടകൈയിലും മഴതാണ്ഡവമാടി നിരവധിപേരുടെ ജീവനെടുത്തപ്പോൾ കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മഴ ദുരന്തമായി മാറിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ശക്തി കൂടിയതോടെ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലുമുണ്ടാവുകയായിരുന്നു . നിരവധി വീടും , മാത്യു മാഷിനെയും നാടിന് നഷ്ടമായി.

മ​ഞ്ഞ​ച്ചീ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഏ​റ്റ​വും വ​ലി​യ നാ​ശം വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ മ​ണ്ണി​ന​ടി​യി​ൽ ആ​യ​ത്. പ്ര​ദേ​ശ​ത്തെ നീ​ർ​ച്ചാ​ലി​ന് ഇ​രു​വ​ശ​ത്തു​മാ​യി ആ​റ് കു​ടും​ബ​ങ്ങ​ളാ​ണ് സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ഭീ​തി​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്നത്. ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ പോ​ലും വീ​ണ്ടും മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന ക​ന​ത്ത ഭീ​തി​യി​ലാ​ണ് ഇ​വി​ടു​ത്തെ നി​വാ​സി​ക​ൾ.

​അ​പ​ക​ടാ​വ​സ്ഥ വി​ട്ടു​മാ​റാ​ത്ത ഈ ​പ്ര​ദേ​ശ​ത്ത് രോ​ഗി​ക​ളും വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സു​ര​ക്ഷി​ത​മാ​യൊ​രി​ട​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ പോ​ലും ഇ​വ​ർ​ക്ക് മാ​ർ​ഗ​മി​ല്ല. ‘മ​ഴ​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ നെ​ഞ്ചു​പി​ട​യ്ക്കും. ക​ച്ച​വ​ട​വും കൃ​ഷി​യും പോ​യി, ഒ​പ്പം കി​ട​പ്പു​രോ​ഗി​ക​ളാ​യ മ​നു​ഷ്യ​രെ​യും കൊ​ണ്ട് എ​ങ്ങോ​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​ണ്? അ​ധി​കാ​രി​ക​ൾ ഞ​ങ്ങ​ളെ തീ​ർ​ത്തും ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്’ -പ്ര​ദേ​ശ​വാ​സി​ക​ൾ സ​ങ്ക​ട​ത്തോ​ടെ പ​റ​യു​ന്നു.

ഇ​നി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ, അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര പു​ന​ര​ധിവാ​സം ഉ​റ​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഏ​ക ആ​വ​ശ്യം.

​ദു​ര​ന്ത​ത്തി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ളും ജീ​വി​ത​മാ​ർ​ഗ​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തു​വ​രെ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യും വി​ള​ക​ളും ന​ശി​ച്ചു​പോ​യ ക​ർ​ഷ​ക​ർ​ക്കും ചി​ല്ലി​ക്കാ​ശ് പോ​ലും ആ​ശ്വാ​സ​ധ​ന​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​തം കൂ​ട്ടു​ന്നു. കൃ​ഷി​യും ക​ച്ച​വ​ട​വും ഒ​രു​പോ​ലെ ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

അതേസമയം , വിലങ്ങാട് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയ 29 വീടുകൾക്ക് കളക്ടർ നിർമ്മാണ അനുമതി നൽകി. ഇതേ തുടർന്ന് ജന പ്രതിനിധികളുടെ കളക്ടറേറ്റ് സമരം പിൻ വലിച്ചു. എന്നാൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ നിയന്ത്രണം പിൻവലിച്ചു എന്ന രീതിയിൽ ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റാണെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ വ്യക്തമാക്കി.

വിലങ്ങാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇപ്പോഴും ആ പ്രദേശത്തെ നിർമ്മാണങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നത്. ദുരന്ത ബാധിത മേഖലയായ വിലങ്ങാട് NIT കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുകയും ഐ-സ്കെച്ച് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഈ സർവേ റിപ്പോർട്ട് പഞ്ചായത്തിന് കൂടി കൈമാറണമെന്ന് ഭരണസമിതി തീരുമാനപ്രകാരം കളക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് കോൺഫിഡൻഷ്യൽ ആയതിനാൽ കൈമാറാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 9, 10, 11 വാർഡുകളിൽ ബിൽഡിംഗ് പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചാൽ, ആ അപേക്ഷകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ചുകൊടുക്കും.

അതോറിറ്റി സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ശേഷം നിർമ്മാണ അനുമതി നൽകുന്നതിന് പഞ്ചായത്തിന് അനുവാദം നൽകുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ നിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ മാസങ്ങളായി തീർപ്പാക്കാതെ അതോറിറ്റിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 30 ന് കളക്ടറേറ്റിന് മുന്നിൽ സമരം നടത്താനും തീരുമാനിച്ചിരുന്നു.

ഇതിനിടെ 29 വീട് നിർമ്മാണ അനുമതി അപേക്ഷകളിൽ കളക്ടർ 27.07.2026 ന് തീരുമാനം എടുത്ത് ഉത്തരവിറക്കി. അതോടൊപ്പം അതീവ ദുരന്ത സാധ്യത മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് 28.07.2026 ന് വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് തീരുമാനമെടുത്ത് അത് സർക്കാരിന് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 30ന് കളക്ടറേറ്റിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന സമരം നിർത്തിവെക്കാൻ തീരുമാനിച്ചതായും പ്രസിഡണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375442/kozhikode-vilangad-landslide-2nd-anniversary-rehabilitation-demand)