---
title: "അലറിക്കരഞ്ഞ് പെൺകുട്ടി...! കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി"
english_title: "16-Year-Old Girl's Leg Stuck In Toilet At Kozhikode Medical College, Rescued By Fire Force"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375438/kozhikode-medical-college-girl-leg-stuck-toilet-fire-force-rescue"
published_at: "2026-07-30T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ac34d2bcdf_kozhikode-medical-college-girl-leg-stuck-toilet-fire-force-rescue.jpg"
keywords: ["Kozhikode Medical College", "Kozhikode News", "Fire Force Rescue", "Kerala Hospital"]
---

# അലറിക്കരഞ്ഞ് പെൺകുട്ടി...! കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി

> **Lead Summary:** **കോഴിക്കോട്‌: **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പെൺകുട്ടിയുടെ കാൽ ശുചിമുറിയിലെ ക്ലോസറ്റിൽ കുടുങ്ങി. 31-ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയായ 16കാരിയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോഴിക്കോട്‌: **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പെൺകുട്ടിയുടെ കാൽ ശുചിമുറിയിലെ ക്ലോസറ്റിൽ കുടുങ്ങി. 31-ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയായ 16കാരിയാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ വച്ച് വഴുതി വീണാണ് കുട്ടിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി

തുടർന്ന് അതീവ ജാഗ്രതയോടെ ക്ലോസറ്റിന്റെ ഒരുഭാഗം പൊളിച്ച് മാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എൻ. ബിനീഷ്, ഫയർ റെസ്ക്യൂ ഓഫീസർമാരായ പി.സി. റാഷിദ്, എം.വി. അരുൺ, നിഖിൽ ശ്രീനിവാസ്, കെ. സരീഷ്, ജിതിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375438/kozhikode-medical-college-girl-leg-stuck-toilet-fire-force-rescue)