---
title: "ആത്മഹത്യയോ...? ഖരഗ്പുർ ഐഐടി ക്യാംപസിൽ അസിസ്റ്റന്റ് പ്രഫസറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "IIT Kharagpur Assistant Professor Deepak Reddy Found Dead In Campus Quarters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375433/iit-kharagpur-assistant-professor-dead-campus-quarters"
published_at: "2026-07-30T08:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6abb091dcab_iit-kharagpur-assistant-professor-dead-campus-quarters.jpg"
keywords: ["IIT Kharagpur", "Assistant Professor", "Deepak Reddy", "West Bengal", "Unnatural Death"]
---

# ആത്മഹത്യയോ...? ഖരഗ്പുർ ഐഐടി ക്യാംപസിൽ അസിസ്റ്റന്റ് പ്രഫസറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമ ബംഗാളിലെ ഖരഗ്പുർ ഐഐടി ക്യാംപസിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ദീപക് റെഡ്ഡി പുള്ളഗുരാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ക്വാർട്ടേഴ്സിലെ മുറിയിൽ ദീപക് റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊൽക്കത്ത: **പശ്ചിമ ബംഗാളിലെ ഖരഗ്പുർ ഐഐടി ക്യാംപസിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ദീപക് റെഡ്ഡി പുള്ളഗുരാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ക്വാർട്ടേഴ്സിലെ മുറിയിൽ ദീപക് റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം ക്യാംപസ് ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ സഹപ്രവർത്തകർ ദീപക് റെഡ്ഡിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ സഹപ്രവർത്തകർ ഉടൻതന്നെ ഐഐടി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അധികൃതർ ഖരഗ്പുർ ടൗൺ പൊലീസിൽ വിവരം നൽകി.

പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ക്യാംപസിനുള്ളിലെ ബി.സി. റോയ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദീപക് റെഡ്ഡി താമസിച്ചിരുന്ന മുറിയിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ക്യാംപസിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ദീപക് റെഡ്ഡിയുടെ ഹൈദരാബാദിലുള്ള കുടുംബാംഗങ്ങളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കുടുംബം എത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375433/iit-kharagpur-assistant-professor-dead-campus-quarters)