---
title: "നിലത്തൊന്നും നിൽക്കാൻ വയ്യേ....? ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു; ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്"
english_title: "Youth Electrocuted On Top Of Goods Train At Thrissur Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375424/thrissur-youth-electrocuted-goods-train-electric-line"
published_at: "2026-07-30T06:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aa56e7ac6d_thrissur-youth-electrocuted-goods-train-electric-line.jpg"
keywords: ["Thrissur Railway Accident", "Electric Shock", "Goods Train"]
---

# നിലത്തൊന്നും നിൽക്കാൻ വയ്യേ....? ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു; ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്

> **Lead Summary:** **തൃശൂർ: **ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ദാരുണമായി ഷോക്കേറ്റു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം. ഗുഡ്സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലേക്ക് കയറിയ യുവാവ് ഓവർഹെഡ് ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ ശക്തമായ ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു.

## Article Content

**തൃശൂർ: **ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ദാരുണമായി ഷോക്കേറ്റു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം. ഗുഡ്സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലേക്ക് കയറിയ യുവാവ് ഓവർഹെഡ് ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ ശക്തമായ ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു.

അപകടസമയത്ത് യുവാവിന്റെ വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവം കണ്ട റെയിൽവേ ജീവനക്കാർ ഉടൻ തന്നെ ലൈൻ ഓഫ് ചെയ്യുകയും അടിയന്തര സഹായം എത്തിക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

യുവാവ് ട്രെയിനു മുകളിൽ കയറിയതിന്റെ കാരണം എന്താണെന്നും വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേ ട്രാക്കിനും ഇലക്ട്രിക് ലൈനിനും സമീപം സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375424/thrissur-youth-electrocuted-goods-train-electric-line)