---
title: "വിശ്വാസത്തിലും മായം ചേർക്കരുതേ....!  ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ"
english_title: "Sabarimala Ghee Scandal Minister K Muraleedharan Seeks Report From Devaswom Secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375421/sabarimala-ghee-scandal-minister-k-muraleedharan-report"
published_at: "2026-07-30T06:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a9cd9f08ba_sabarimala-ghee-scandal-minister-k-muraleedharan-report.jpg"
keywords: ["Sabarimala", "Devaswom", "Ghee Scandal", "K Muraleedharan", "Milma"]
---

# വിശ്വാസത്തിലും മായം ചേർക്കരുതേ....!  ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിൽ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ക്ഷീര വകുപ്പിന്റെ പരിശോധനയിൽ ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.

## Article Content

**തിരുവനന്തപുരം: **ശബരിമലയിൽ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ക്ഷീര വകുപ്പിന്റെ പരിശോധനയിൽ ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയത്. ദേവസ്വം വകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഗുണമേന്മ കുറഞ്ഞ നെയ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ശബരിമലയിൽ എത്തിച്ച നെയ്യുടെ കണക്കുകൾ വിശദമായി പരിശോധിക്കണം. എത്തിച്ച നെയ്യുടെ ഗുണമേന്മ ദേവസ്വം ഉറപ്പാക്കിയിരുന്നോ എന്ന് കണ്ടെത്തണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടോ എന്നും പരിശോധിക്കണം. വരും കാലങ്ങളിൽ നെയ് വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശത്തിൽ വ്യക്തമാക്കി.

മിൽമയിൽ കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് ഗുരുതരമായ അഴിമതികൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് നെയ് നൽകിയതിലും ആന്ധ്രയിൽ നിന്ന് പാൽ ഇറക്കുമതി ചെയ്തതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടുണ്ട്.

വിജിലൻസ് അന്വേഷണത്തിന് പിന്നാലെ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. ശബരിമലയിലേക്ക് എത്തിച്ച നെയ് തിരിമറി ചെയ്ത് ഗുണനിലവാരമില്ലാത്ത നെയ് നൽകുന്നതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375421/sabarimala-ghee-scandal-minister-k-muraleedharan-report)