---
title: "'കുറ്റവാളികളോട് വിട്ടുവീഴ്ചയില്ല, വിദ്യാർത്ഥികളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും മോദി സർക്കാർ വെറുതെ വിടില്ല' -അമിത് ഷാ"
english_title: "Amit Shah Hails Public Examination Bill Rahul Gandhi Slams Over Student Crackdown"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375420/amit-shah-public-examination-bill-rahul-gandhi-criticism"
published_at: "2026-07-30T05:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a9af36e9ac_amit_shah.jpg"
keywords: ["Amit Shah", "Rahul Gandhi", "Public Examination Bill", "Students", "Parliament"]
---

# 'കുറ്റവാളികളോട് വിട്ടുവീഴ്ചയില്ല, വിദ്യാർത്ഥികളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും മോദി സർക്കാർ വെറുതെ വിടില്ല' -അമിത് ഷാ

> **Lead Summary:** **ന്യൂഡൽഹി: **പൊതുപരീക്ഷകളുടെ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിൽ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ബിൽ യുവാക്കളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കാവലൊരുക്കുമെന്ന് അമിത് ഷാ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

## Article Content

**ന്യൂഡൽഹി: **പൊതുപരീക്ഷകളുടെ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിൽ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ബിൽ യുവാക്കളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കാവലൊരുക്കുമെന്ന് അമിത് ഷാ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

പൊതുപരീക്ഷകളുടെ പവിത്രത ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ യുവജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഈ ബിൽ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും മോദി സർക്കാർ വെറുതെ വിടില്ല. കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നമ്മുടെ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷായ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത് അമിത് ഷായാണെന്ന് രാഹുൽ ആരോപിച്ചു. അമിത് ഷായെ പുറത്താക്കണമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375420/amit-shah-public-examination-bill-rahul-gandhi-criticism)